വ്യക്തികളെയോ പാര്‍ട്ടികളെയോ ഭയമില്ല: തിര.കമ്മീഷന്
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്ന പോരിനിറങ്ങിയ ബി ജെ പിയ്ക്കും സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയ്ക്കും വ്യക്തമായ മറുപടി നല്കി തിരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. വ്യക്തികളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ കമ്മീഷന് പേടിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്. കമ്മിഷന്റെ അധികാരത്തെയോ നിഷ്പക്ഷതയെയോ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഇതുവരെയുള്ള എല്ലാ നടപടികളും ചട്ടപ്രകാരമാണ്. കമ്മിഷനെ പരാമര്‍ശിക്കുമ്പോള്‍ നേതാക്കള്‍ പക്വത കാണിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണന് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒരു ദേശീയ പാര്‍ട്ടി പ്രതിഷേധവുമായി വന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയിലെ ബേനിയാ ബാഗില്‍ മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചത് പ്രാദേശിക ഭരണകൂടം നല്കിയ സുരക്ഷാ റിപ്പോര്‍ട്ട് പരിഗണിച്ചാണ്. വാരാണസി ജില്ലാ മജിസ്ട്രേറ്റിനെതിരെ ബി ജെ പി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബൂത്ത് സന്ദര്‍ശിച്ചതിനെപ്പറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന് വ്യക്തമാക്കി.
നരേന്ദ്ര മോദിയും ബി ജെ പിയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം നടത്തിയത്. വാരാണസിയിലെ ബെനിയാബാഗില്‍ മോദിയുടെ റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചതാണ് അദ്ദേഹവും പാര്‍ട്ടിയും കമ്മീഷനുനേരെ തിരിയാന്‍ കാരണമായത്. കമ്മീഷന് പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്ന് ബി ജെ പി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications