കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തികളെയോ പാര്‍ട്ടികളെയോ ഭയമില്ല: തിര.കമ്മീഷന്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്ന പോരിനിറങ്ങിയ ബി ജെ പിയ്ക്കും സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയ്ക്കും വ്യക്തമായ മറുപടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. വ്യക്തികളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ കമ്മീഷന് പേടിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ അധികാരത്തെയോ നിഷ്പക്ഷതയെയോ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഇതുവരെയുള്ള എല്ലാ നടപടികളും ചട്ടപ്രകാരമാണ്. കമ്മിഷനെ പരാമര്‍ശിക്കുമ്പോള്‍ നേതാക്കള്‍ പക്വത കാണിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണന്‍ ആവശ്യപ്പെട്ടു.

vs-sampath

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒരു ദേശീയ പാര്‍ട്ടി പ്രതിഷേധവുമായി വന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയിലെ ബേനിയാ ബാഗില്‍ മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചത് പ്രാദേശിക ഭരണകൂടം നല്‍കിയ സുരക്ഷാ റിപ്പോര്‍ട്ട് പരിഗണിച്ചാണ്. വാരാണസി ജില്ലാ മജിസ്‌ട്രേറ്റിനെതിരെ ബി ജെ പി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബൂത്ത് സന്ദര്‍ശിച്ചതിനെപ്പറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

നരേന്ദ്ര മോദിയും ബി ജെ പിയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം നടത്തിയത്. വാരാണസിയിലെ ബെനിയാബാഗില്‍ മോദിയുടെ റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതാണ് അദ്ദേഹവും പാര്‍ട്ടിയും കമ്മീഷനുനേരെ തിരിയാന്‍ കാരണമായത്. കമ്മീഷന്‍ പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്ന് ബി ജെ പി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.

English summary
The Chief Election Commissioner (CEC) had a stern message for the Bharatiya Janata Party today. Not scared of anyone, sad that a party should protest against us.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X