യുവരാജിന്റെ വെല്ഫിയില് നരേന്ദ്ര മോദി ക്ലീന്‍ബൗള്‍ഡ്!
ദില്ലി: സെല്‍ഫിയുടെ കാലമാണിത്. പരീക്ഷാ ഹാളിലും കല്യാണവീട്ടിലും എന്ന് വേണ്ട മരണവീട്ടില്‍ പോലും സെല്‍ഫി തന്നെ സെല്‍ഫി തന്നെ സെല്‍ഫി. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെല്‍ഫി ഭ്രമത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പ്രധാനമന്ത്രിയായതിന് ശേഷം ഒട്ടേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്ര മോദി അവിടങ്ങളില്‍ വച്ചെടുത്ത സെല്‍ഫികള്‍ അതിപ്രശസ്തമാണ്.
സെല്‍ഫിയും കഴിഞ്ഞ് ഇപ്പോള്‍ വെല്ഫിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മറ്റുള്ളവരുടെ സഹായമില്ലാതെ ആളുകള്‍ക്ക് വീഡിയോ സെല്‍ഫി എടുക്കാന്‍ പറ്റുന്ന ആപ്ലിക്കേഷനാണ് ഇത്. പ്രശസ്തമായ ഓഡിയോ ക്ലിപ്പുകള്‍ക്കും പാട്ടുകള്‍ക്കും ഒപ്പം ചുണ്ടനക്കുകയേ വേണ്ടൂ, വെല്‍ഫി റെഡി. ക്രിക്കറ്റ് താരം യുവരാജ് സിംഗ് ആദ്യമായി വെല്‍ഫി പരീക്ഷിച്ചത് നരേന്ദ്ര മോദിയെ വെച്ചാണ്.

പ്രധാനമന്ത്രി കസേരയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു കൊണ്ടാണ് യുവി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ തന്റെ വെല്‍ഫി പോസ്റ്റ് ചെയ്തത്. രാജ്യത്തെ വനിതകളുടെ സുരക്ഷയെക്കുറിച്ച് മോദി നടത്തിയ പ്രശസ്തമായ ഒരു പ്രസംഗമാണ് യുവി ചുണ്ടനക്കത്തിന് ഉപയോഗിച്ചത്.
ട്വിറ്ററില്‍ വളരെപ്പെട്ടെന്ന് തന്നെ യുവിയുടെ വെല്‍ഫി ഹിറ്റാകുകയും ചെയ്തു. ആയിരത്തോളം പേര് സംഭവം റീട്വീറ്റ് ചെയ്യുകയും രണ്ടായിരത്തോളം പേര് ഫേവറിറ്റാക്കുകയും ചെയ്ത പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിലും പെട്ടു. കളിക്കളത്തിന് പുറത്തും അകത്തും യുവിയുടെ സംഭാവനകളെ എടുത്തുപറഞ്ഞാണ് മോദി യുവിക്ക് മറുപടി പറഞ്ഞത്.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം










Click it and Unblock the Notifications