• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുരോഹിതന്മാര്‍ അടക്കം 140 പേര്‍ക്ക് കൊവിഡ്; ക്ഷേത്രം അടക്കില്ലെന്ന് തിരുപ്പതി ദേവസ്വം ബോര്‍ഡ്

ദില്ലി: ക്ഷേത്ര പുരോഹിതനും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും ക്ഷേത്രം അടക്കാന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ തിരുമല തിരുപതി ബാലാജി ക്ഷേത്ര അധികൃതര്‍. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ ജൂണ്‍ 11 നായിരുന്നു ക്ഷേത്രം തുറന്നത്.

കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ക്ഷേത്രത്തില്‍ പൊതുദര്‍ശനം അനുവദിക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിയാണ് ദേവസ്വം. ദേവസ്വം ബോര്‍ഡ് ചെയര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 140 ജീവനക്കാരില്‍ 14 പുരോഹിതന്മാര്‍ക്ക് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചു. വളരെ പെട്ടെന്നാണ് ഇവിടെ കൊവിഡ് വ്യാപനം സംഭവിക്കുന്നത്. അതില്‍ 7 പേര്‍ രോഗവിമുക്തി നേടിയെന്നാണ് അധികൃതര്‍ പറയുന്ന്ത്.

ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇവിടെ ഡ്യൂട്ടിക്കുള്ള ആന്ധ്രപ്രദേശ് പൊലീസില്‍ നിന്നുമാണെന്നാണ് ക്ഷേത്രത്തിലെ അധികൃതരുടെ വാദം. അതില്‍ ഒരാള്‍ക്ക് മാത്രമെ ശക്തമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളതെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

ക്ഷേത്രം അടച്ചിടാനുള്ള തീരുമാനം ഇതുവരേയും എടുത്തിട്ടില്ല. മുതിര്‍ന്ന പുരോഹിതന്മാര്‍ ആരേയും ക്ഷേത്ര ജോലികള്‍ക്കായി നിയോഗിക്കുന്നില്ല. പുരോഹിതന്മാരും ജിവനക്കാരു പ്രത്യേകം താമസസൗകര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് പ്രത്യേകം ഭക്ഷണം ഉണ്ടാക്കുന്നതിനായി ഇതിനകം തന്നെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

അതേസമയം ദേവസ്വത്തിന്റെ നടപടിക്കെതിരെ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്മാരില്‍ ഒരാളായ എവി രമണ ദീക്ഷിതുലു ആണ് രംഗത്ത് എത്തിയരുന്നു. കുറഞ്ഞത് 15 പുരോഹിതന്മാര്‍ക്ക മാരകമായി തന്നെ കൊവിഡ് -19 ബാധിച്ചെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

cmsvideo
  Oxford Covid 19 Vaccine Could Be Announced Tomorrow | Oneindia Malayalam

  സംസ്ഥാനത്ത് ഇതുവരേയിം 500 ലധികം പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച്ച മാത്രം സംസ്ഥാനത്ത് 2602 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 42 പേര്‍ മരണപ്പെടുകയും ഉണ്ടായി. നിലവില്‍ സംസ്ഥാനത്ത് 19814 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

  രാജ്യത്ത് ആശങ്കയാം വിധമാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. നിലവില്‍ കൊവിഡ് ബാധിതര്‍ പത്ത് ലക്ഷം കടന്നിരിക്കുകയാണ്.

  കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 687 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25,602 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പുതിയ കൊവിഡ് കേസുകളില്‍ 38 ശതമാനവും തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്ത്യയിലെ കൊവിഡ് രോഗവിമുക്തി നിരക്ക് 63 ശതമാനത്തില്‍ നിന്നും 63.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

  ഗെഹ്ലോട്ടിന് തിരിച്ചടി! സച്ചിൻ പൈലറ്റിന് ആശ്വാസം! പൈലറ്റ് ക്യാംപിനെതിരായ നടപടിയിൽ ഹൈക്കോടതി ഉത്തരവ്!

  സച്ചിന് കോണ്‍ഗ്രസിലേക്ക് മടങ്ങണം, പക്ഷേ, വില്ലനായി ഭന്‍വര്‍ ലാല്‍, വിമത നീക്കത്തിന് പിന്നില്‍.....

  സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി സരിത്ത് എൻഐഎ കസ്റ്റഡിയിൽ, ഫൈസൽ ഫരീദിന്റെ വീട്ടിലും കസ്റ്റംസ്..

  English summary
  Not Shut Tirupati Temple Even Staffs Including 14 Priests Test Positive for covid-19
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X