കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സുകാരെ കൂട്ടത്തോടെ സ്വീകരിച്ച് ബിജെപി; ഈ പോക്ക് ശരിയല്ല, പുകഞ്ഞ് അകത്തളം

Google Oneindia Malayalam News

പനാജി: ഗോവയില്‍ ബിജെപി ശക്തിപ്പെട്ടിരിക്കുന്നു. 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. 40 അംഗ നിയമസഭയില്‍ 17 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 27 അംഗങ്ങളായി. നേരത്തെ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ഭരിച്ചിരുന്ന ബിജെപിക്ക് ഇന്ന് സ്വന്തമായി ഭരണം നടത്താന്‍ സാധിക്കും. കൂറുമാറി വന്ന കോണ്‍ഗ്രസിലെ മൂന്നു പേര്‍ക്ക് മന്ത്രിപദവി നല്‍കാനും തീരുമാനിച്ചുകഴിഞ്ഞു.

Bjp

തീരുമാനങ്ങള്‍ എടുക്കുന്നത് ബിജെപി കേന്ദ്ര നേതൃത്വമാണെങ്കിലും ഗോവ ബിജെപി നേതാക്കളില്‍ ഈ തീരുമാനം ഏറെ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് വിവരം. പൊടുന്നനെ പാര്‍ട്ടിയില്‍ എത്തുന്നവര്‍ക്ക് പ്രധാന പദവികള്‍ ലഭിക്കുന്നുവെന്നത് മാത്രമല്ല അവരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എന്ത് അര്‍ഥം എന്നും ചിലര്‍ ചോദിക്കുന്നു.

ധാര്‍മിക ബോധം പൂര്‍ണമായും നഷ്ടമായ അവസ്ഥയാണെന്ന് ഗോവയിലെ പ്രമുഖ ബിജെപി നേതാവ് സുമന്ത് ജോഗേല്‍ക്കര്‍ പറയുന്നു. ആര്‍എസ്എസ്സിന്റെ സുപ്രധാന പദവികള്‍ വഹിക്കുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം. സുമന്തിന്റെ അച്ഛനാണ് ഗോവയില്‍ ആര്‍എസ്എസ് സ്ഥാപിച്ചവരില്‍ ഒരാള്‍. ഗോവയില്‍ ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കാളിയായിരുന്നു സുമന്ത് ജോഗേല്‍ക്കര്‍. ബിജെപിയിലേക്കും മന്ത്രിസഭയിലേക്കും ഇത്തരത്തില്‍ ആളുകളെ എടുക്കുന്നതിനോട് യോജിപ്പില്ലെന്ന് സുമന്ത് തുറന്നു പറയുന്നു.

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും ബ്രിട്ടീഷ് കപ്പല്‍; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, തോത് ഉയര്‍ത്തിഇറാനെ ലക്ഷ്യമിട്ട് വീണ്ടും ബ്രിട്ടീഷ് കപ്പല്‍; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, തോത് ഉയര്‍ത്തി

ഞങ്ങളുടെ കേന്ദ്ര നേതാക്കള്‍ ഗോവയിലെ ജനങ്ങളെ കാണുന്നില്ല. ജനങ്ങളെ കാണുന്നത് ഞങ്ങളാണ്. ജനങ്ങളെ കണ്ട് വോട്ട് ചോദിക്കുന്നതും മെബര്‍ഷിപ്പ് നല്‍കുന്നതും ഞങ്ങളാണ്. ആദര്‍ശങ്ങള്‍ അടിയറ വെക്കാന്‍ തങ്ങള്‍ തയ്യാറല്ല. താന്‍ ഈ നീക്കത്തിന് എതിരാണ്. പാര്‍ട്ടി പൂര്‍ണമായും മാറിയിരിക്കുന്നുവെന്നും സുമന്ത് ജോഗേല്‍ക്കര്‍ പറഞ്ഞു.

English summary
Not Support, Say BJP Workers As Goa Congress Lawmakers Join
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X