ദാദ്രി കൊലപാതകത്തില്‍ നരേന്ദ്ര മോദി പ്രതികരിക്കേണ്ട കാര്യമെന്ത്?
ദില്ലി: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചു എന്നാരോപിച്ച് ജനക്കൂട്ടം മുസ്ലിം മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് നിതിന്‍ ഗഡ്കരി. രാജ്യത്ത് നടക്കുന്ന ഓരോ സംഭവങ്ങളിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഗഡ്കരി വിമര്‍ശിച്ചു.
പ്രധാനമന്ത്രി പ്രതികരിച്ചാല്‍, എന്തിനാണ് പ്രതികരിച്ചത് എന്ന് അവര്‍ ചോദിക്കും. മിണ്ടാതിരുന്നാല്‍ എന്ത് കൊണ്ട് മിണ്ടുന്നില്ല എന്ന് ചോദിക്കും. എന്താണ് ഇവിടെ സംഭവിക്കുന്നത്. രാജ്യത്ത് നടക്കുന്ന ഓരോ കൊലപാതകങ്ങളിലും പ്രതികരിക്കലാണോ പ്രധാനമന്ത്രിയുടെ ജോലി. ഇവിടെ ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും ഉണ്ട്. പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍ സിംഗ് ഇത് ചെയ്തിട്ടുണ്ടോ. എന്ത് സംഭവിച്ചാലും ചിലര്‍ എപ്പോഴും മോദിയെ കുറ്റം പറയാനിരിക്കുന്നവരാണ്.

സൗദി അറേബ്യയില്‍ നടന്ന ഹജ്ജ് ദുരന്തത്തിലെങ്കിലും ആളുകള്‍ മോദിയെ കുറ്റം പറഞ്ഞില്ല. ഭാഗ്യം - പരിഹാസരൂപേണ നിതിന്‍ ഗഡ്കരി പറഞ്ഞു. ദാദ്രിയില്‍ നടന്നത് ദുഖകരമായ സംഗതിയാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടി എടുക്കും. എന്നാല്‍ ഇത് പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്‌നമൊന്നും അല്ല. ഒരു വിഭാഗം മാധ്യമങ്ങളും നേതാക്കളും മാത്രമാണ് ഇത് കാര്യമായി എടുക്കുന്നത്. തങ്ങള്‍ ആര്‍ക്കും എതിരല്ല. എല്ലാവര്‍ക്കും വികസനം എന്നതാണ് പാര്‍ട്ടിയുടെ നയം.












Click it and Unblock the Notifications