ഇന്ത്യയിലേക്ക് വരാനുള്ള സമയമായിട്ടില്ലെന്ന് വിജയ് മല്യ
ദില്ലി: ഇന്ത്യയിലേക്ക് വരാനുള്ള സമയമായിട്ടില്ലെന്ന് വിജയ് മല്യ. ക്രിമിനലായി തന്നെ മുദ്ര കുത്തിയ അവസരത്തില്‍ രാജ്യത്തേക്ക് തിരിച്ചു വരാനുള്ള ഉചിതമായ സമയം ഇതെല്ലെന്നാണ് മദ്യ രാജാവ് വിജയ് മല്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരിക്കല്‍ തീര്‍ച്ചയായും തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഞാനൊരു അന്താരാഷ്ട്ര ബിസിനസ്സുകാരനാണ്, ഒളിച്ചോടുന്നവനല്ല. നാടുവിട്ടെന്ന വാദം തെറ്റാണ് എന്നായിരുന്നു പാസ്‌പോര്‍ട് പിടിച്ച് വെക്കല്‍ നടപടിക്ക് മുമ്പ് ലണ്ടനിലേക്ക് കടന്നു കളഞ്ഞ വിജയ് മല്യയുടെ ആദ്യ പ്രതികരണം. വായ്പ കുടിശിക ബിസിനസ്സില്‍ സര്‍വ്വ സാധാരണമാണെന്നും വായ്പ അനുവദിക്കുമ്പോള്‍ ബിസിനസ്സിന്റെ ബുദ്ധിമുട്ടുകള്‍ ബാങ്കുകള്‍ക്ക് അറിയാമായിരുനെന്നും വിജയ് മല്യ പറയുന്നു.

പല ബാങ്കുകളില്‍ നിന്നായി 9000 കോടിയിലധികം രൂപയാണ് വിജയ് മല്യ വായ്പ എടുത്തത്. ഇത്രയും കോടി രൂപയുടെ ബാധ്യത വരുത്തിവച്ച മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപെട്ട് 17 ബാങ്കുകളുടെ കണ്‍സോഷ്യമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിട്ടുണ്ട്
അതേസമയം വഞ്ചനാ കുറ്റത്തിന് ഹൈദരാബാദ് കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. ഹൈദരാബാദ് ജിഎംആര്‍ ഗ്രൂപ്പാണ് മല്യക്കെതിരെ കോടതിയെ സമീപിച്ചത്. പണം നല്‍കാതെ വണ്ടി ചെക്കുകള്‍ നല്‍കി കബളിപിച്ചെന്നാണ് കേസ്.












Click it and Unblock the Notifications