കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൗഹാനുമായി പോലും പ്രശ്‌നമില്ല... പിന്നെയാണോ സിന്ധ്യ, കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലുമായി കമല്‍നാഥ്!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളായുണ്ടായ വാക് പോരിന് അവസാനമിട്ട് കമല്‍നാഥ്. തനിക്ക് ജ്യോതിരാദിത്യ സിന്ധ്യയുമായി ഒരു പ്രശ്‌നവുമില്ലെന്നും, അത്തരം വാദങ്ങള്‍ തെറ്റാണെന്നും കമല്‍നാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് സിന്ധ്യ ഇറങ്ങി പോയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ കര്‍ഷക വായ്പ പൂര്‍ണമായി എഴുതി തള്ളിയില്ലെങ്കില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു.

1

സിന്ധ്യയുടെ പ്രസ്താവനയ്ക്ക് അദ്ദേഹം സമരം നടത്തട്ടെയെന്നായിരുന്നു കമല്‍നാഥ് മറുപടി നല്‍കിയത്. ഇതോടെ ഇരുവരും തമ്മിലുളള പ്രശ്‌നം ശക്തമാവുകയും ചെയ്തു. എനിക്ക് ആരുമായും പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല. ശിവരാജ് സിംഗ് ചൗഹാനുമായി പോലും എനിക്ക് പ്രശ്‌നമില്ല. പിന്നെങ്ങനെ എനിക്ക് സ്വന്തം പാര്‍ട്ടിയിലെ സിന്ധ്യയുമായി പ്രശ്‌നങ്ങളുണ്ടാവാനാണെന്നും കമല്‍നാഥ് ചോദിച്ചു.

അതേസമയം കമല്‍നാഥിനോടും സിന്ധ്യയോടും ഈ ആഴ്ച്ച തന്നെ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എന്‍പിആറിന്റെ പേരിലും മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മുസ്ലീം എംഎല്‍എ എത്രയും പെട്ടെന്ന് എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇത് രണ്ടും വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദത്തിലായിരുന്നു.

കമല്‍നാഥും സിന്ധ്യയും പാര്‍ട്ടിയുടെ ശക്തരായ നേതാക്കളാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നം മാധ്യമസൃഷ്ടി മാത്രമാണ്. സിന്ധ്യും കമല്‍നാഥും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതേസമയം മധ്യപ്രദേശില്‍ ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതാണ് പ്രശ്‌നം അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ ഇടപെട്ടത്.

ദില്ലിയിലെ വീഴ്ച്ച നേട്ടമാക്കാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവിന് 5 തന്ത്രങ്ങള്‍, ബിജെപിയെ വീഴ്ത്തുംദില്ലിയിലെ വീഴ്ച്ച നേട്ടമാക്കാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവിന് 5 തന്ത്രങ്ങള്‍, ബിജെപിയെ വീഴ്ത്തും

English summary
not upset with jyotiraditya scindia says kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X