കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീര്‍' അല്ല, വെറും സവര്‍ക്കര്‍.. ടെക്സ്റ്റ് ബുക്കില്‍ അടിമുടി മാറ്റവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍,

  • By
Google Oneindia Malayalam News

ജയ്പൂര്‍: ബിജെപി സര്‍ക്കാര്‍ കാലത്ത് ടെക്സറ്റ് ബുക്കുകളില്‍ ഇടംപിടിച്ച 'പരിഷ്കരണങ്ങളില്‍' വീണ്ടും മാറ്റം വരുത്തി രാജസ്ഥാനിലെ ഗെഹ്ലോട്ട് സര്‍ക്കാര്‍. ടെക്സ്റ്റ് ബുക്കില്‍ വീര്‍ സവര്‍ക്കര്‍ എന്നത് വീര്‍ ദാമോദര്‍ സവര്‍ക്കാര്‍ എന്നാക്കിയാണ് പുതിയതായി തിരുത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് സവര്‍ക്കര്‍ മാപ്പെഴുതി നല്‍കിയ ചരിത്രവും 12ാം ക്ലാസ് ടെക്സറ്റ് ബുക്കില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

veersavarkar

വര്‍ഗീയ ചിന്തകള്‍ പ്രചരിപ്പിക്കുന്ന സംഘടനകള്‍ എന്ന നിലയില്‍ ഹിന്ദു മഹാസഭയുടെ പേരും ടെക്സറ്റ് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഇസ്ലാമിക സംഘടനകളായ ജമാത്ത്-ഇ-ഇസ്ലാം, ആള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുള്‍, സിമി എന്നീ സംഘടനകളുടെ പേര് മാത്രമാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ജിഹാദ് എന്ന പദവും ടെക്സ്റ്റ് ബുക്കില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച ഭാഗങ്ങളും പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

<strong>ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്</strong>ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്

ടെക്സ്റ്റ് ബുക്ക് റിവ്യൂ കമ്മിറ്റി നടത്തിയ പരിശോധനകളില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തിരുത്തലുകള്‍ വരുത്തിയതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ്ങ് ദോത്തസാര പറഞ്ഞു. തിരുത്തലുകള്‍ക്ക് പിന്നില്‍ പ്രത്യേക രാഷ്ട്രീയ അജണ്ടകള്‍ ഒന്നും തന്നെ ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.

<strong>മന്ത്രിസഭാ വികസനം പരിഹാരമാകില്ല, മൈസൂരില്‍ ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസ് എംഎല്‍എ</strong>മന്ത്രിസഭാ വികസനം പരിഹാരമാകില്ല, മൈസൂരില്‍ ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസ് എംഎല്‍എ

സ്കൂള്‍ സ്കോളര്‍ ഷിപ്പ് ടെസ്റ്റില്‍ നിന്നും ആര്‍എസ്എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് നേരത്തേ നീക്കം ചെയ്തിരുന്നു. അനാവശ്യമായാണ് ബിജെപി സര്‍ക്കാര്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ പേര് ടെസ്റ്റില്‍ നല്‍കിയതെന്നും അതുകൊണ്ട് തന്നെ ഇനി അത് തുടരേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം.

English summary
Not veer, only savarkar, Rajasthan govt continues to make changes in text book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X