കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 5000 രൂപ പിഴയും 6 മാസം തടവും, നിയമഭേദഗതിയുമായി ഉത്തരാഖണ്ഡ്

Google Oneindia Malayalam News

ദില്ലി: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആറ് മാസം തടവും 5000 രൂപ പിഴയും അടക്കേണ്ടിവരും. മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ബേബി റാണി മൗര്യയുടെ അംഗീകാരം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

mask

നേരത്തെ കേരളവും ഒഡിഷയും എപ്പിഡമിക് ഡിസീസ് ആക്ടില്‍ ഭേദഗതിവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡും സമാനമായ ഭേദഗതി വരുത്തുന്നത്. സംസ്ഥാനത്ത് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. തെരുവുകളിലും നഗരങ്ങളിലും ആളുകള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് പതിവായതോടെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കര്‍ശനനിയമം നിലവില്‍ വരുത്തിയത്.

അതേസമയം, ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപയാണ് പിഴ. ദില്ലിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴ. ഉത്തര്‍പ്രദേശില്‍ 500 രൂപയും ചത്തീസ്ഗഢില്‍ 100 രൂപയുമാണ് പിഴ നല്‍കേണ്ടത്. ഉത്തരാഖണ്ഡില്‍ കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു തടവും പിഴയും ലഭിക്കുന്ന തരത്തില്‍ നിയമ ഭേദഗതി ചെയ്തിട്ടുള്ളത്.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ അനുദിനം വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ പശ്ചാത്തലത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനിടെ കൂടുകള്‍ ആശങ്കയുണ്ടാക്കുന്നതാണ് രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കണക്കുകള്‍.12000 ത്തിനടുത്ത് ആളുകള്‍ക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 11929 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതര്‍ 320922 ആയിരിക്കുകയാണ്. ഒറ്റ ദിവസത്തിനിടെ 311 പേര്‍ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 9195 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസത്തിലാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ 11000 കടക്കുന്നത്. നിലവില്‍ 149348 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 162,379 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കൊവിഡ് രോഗികളുടെ പട്ടികയില്‍ ലോകത്ത് നാലാം ,സ്ഥാവത്താ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നിവരാണ് തൊട്ട്് മുന്നിലുള്ള രാജ്യങ്ങള്‍.

English summary
Not Wearing Mask in public place will be fined Rs 5,000 and sentenced to six months In Uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X