ഇങ്ങനേയും യോഗ ചെയ്യാം!!! മധ്യപ്രദേശ് കൃഷി മന്ത്രിയുടെ ഉറങ്ങാസനം വൈറലാകുന്നു!!
തനിക്കു സുഖമില്ലാത്തതിനാലാണ് താൻ യോഗയിൽ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു
ഭോപ്പൽ: അന്താരാഷ്ട്ര യോഗാ ദിനത്തിൽ രാജ്യമെമ്പാടും യോഗം ആഘോഷിക്കുമ്പോൾ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നടന്ന യോഗാചരണം വൈറലാകുകയാണ്.ഇവിടത്തെ യോഗ പരിപാടിയിലെ താരം മധ്യപ്രദേശ് കൃഷി മന്ത്രി ഗൗരിശങ്കർ ബിസിയാൻ ആയിരുന്നു.
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ബാലു ഉപ്പും മുളകുമായി ബിഗ് സ്‌ക്രീനിലേക്ക് !!
പതുവുപോലെ പ്രസംഗത്തോടെ യോഗാഘോഷം ആരംഭിച്ചു എന്നാൽ ,പരിപാടി ആരംഭിച്ചു 10 മിനിട്ടു കഴിഞ്ഞപ്പോഴേക്കും മന്ത്രി യോഗ അവസാനിപ്പിച്ചു.വെറും 10 മിനിട്ടു മാത്രമാണ് മന്ത്രി യോഗ നടക്കുന്നിടത്ത് ചെലവഴിച്ചത്. അതു കഴിഞ്ഞ അടുത്തു കിടന്ന സോഫയിൽ പോയി സുഖമായി ഉറങ്ങുകയായിരുന്നു.

എന്നാൽ മന്ത്രിയുടെ ഉറങ്ങിയുള്ള യോഗാചാരണം നിമിഷ നേരം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്ന് വിശദീകരണവുമായി മന്ത്രി തന്നെ നേരിട്ടെത്തി. തനിക്കു സുഖമില്ലാത്തതിനാലാണ് താൻ യോഗയിൽ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.2000 ഓളം സ്കൂൾ കുട്ടികൾ പങ്കെടുത്ത ചടങ്ങിലായിരുന്നു മന്ത്രിയുടെ ഉറക്കം.












Click it and Unblock the Notifications