നേട്ടമുണ്ടാക്കി നോട്ടയും... റെക്കോര്‍ഡ് വര്‍ധന..... അഞ്ച് സംസ്ഥാനങ്ങളിലെ കണക്കിങ്ങനെ
Recommended Video

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുന്നത് നോട്ടയാണ്. വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ളവര്‍ക്കായി കൊണ്ടുവന്ന ഓപ്ഷനില്‍ വോട്ട് ചെയ്യുന്നവരുടെ ഓരോ തവണയും വര്‍ധിച്ച് വരികയാണ്. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ നോട്ടയ്ക്ക് സീറ്റ് ലഭിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. രാജസ്ഥാനില്‍ 1,71,370 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. മൊത്തം വോട്ട് ശതമാനത്തിന്റെ 1.4 ശതമാനം അപ്പോള്‍ നോട്ടയ്ക്കാണ് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ 1.20,522 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇവിടെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് മൊത്തം വോട്ടിന്റെ 1.5 ശതമാനം.

തെലങ്കാനയില്‍ ഇത് 98336 ആണ്. അതായത് മൊത്തം വോട്ടിന്റെ 1.1 ശതമാനം. ഛത്തീസ്ഗഡിലാണ് ഇത് റെക്കോര്‍ഡിട്ടിരിക്കുന്നത്. 47048 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. മൊത്തം വോട്ടിന്റെ 2.4 ശതമാനം. മിസോറാമില്‍ ഇത് 2020 വോട്ടാണ്. ആകെ വോട്ടിന്റെ 0.4 ശതമാനം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇത് 3.22,829 ആയിരുന്നു. ഇത് 0.9 ശതമാനമായിരുന്നു. അടുത്തിടെയുള്ള ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ ജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളെ മടുത്ത് തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. 2013ല്‍ നോട്ട കൊണ്ടുവന്ന ശേഷം ഇതുവരെ 1.33 കോടി വോട്ടാണ് ലഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മൊത്തം 4.39 ലക്ഷം പേരാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്.












Click it and Unblock the Notifications