നോട്ട് നിരോധനം മോദിയ്ക്ക് പറ്റിയ വന്‍ വീഴ്ച... എന്തുകൊണ്ട്? എങ്ങനെ? കണക്കുകള്‍ ഉത്തരം പറയും
നോട്ട് നിരോധനത്തിലൂടെ പിന്‍വലിച്ചതിന്‍റെ നാലിലൊന്ന് നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ അച്ചടിച്ച് വിതരം ചെയ്തിട്ടുള്ളത്
ദില്ലി: കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന രീതിയിലാണ് നോട്ട് നിരോധനം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും പഴയ നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടപ്പോള്‍ രാജ്യം ശരിക്കും കുഴങ്ങുകയായിരുന്നു.
ആവശ്യത്തിന് നോട്ടുകള്‍ ലഭിക്കാതെ ജനം നെട്ടോട്ടമോടി. ബാങ്കുകളിലേയും എടിഎമ്മുകളിലേയും ക്യൂകളില്‍ ഒട്ടേറെ പേരുടെ ജീവനും നഷ്ടമായി.
എന്നാല്‍ ഇതുകൊണ്ടെല്ലാം പ്രതീക്ഷിച്ച ഗുണങ്ങള്‍ ലഭിക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. നോട്ട് പിന്‍വലിച്ചതുമൂലമുള്ള പ്രശ്‌നങ്ങള്‍ എന്ന് പരഹരിക്കപ്പെടും എന്നതിന് ഇപ്പോഴും കൃത്യമായ മറുപടിയില്ല.

തിരിച്ചെത്തിയത്
പിന്‍വലിച്ച നോട്ടുകളുടെ 82.5 ശതമാവും ഇപ്പോള്‍ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ കൂടുതല്‍ നോട്ടുകള്‍ ഇനിയും തിരിച്ചെത്തും.

പ്രതീക്ഷിച്ചത്
പൂഴ്ത്തിവയ്ക്കപ്പെട്ട കള്ളപ്പണവും കള്ളനോട്ടുകളും എല്ലാം ബാങ്കുകളില്‍ തിരിച്ചെത്താതെ അസാധുവാക്കപ്പെടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഇപ്പോള്‍ പൊലിഞ്ഞിരിക്കുകയാണ്.

മൂന്ന് ലക്ഷം കോടി
നോട്ട് നിരോധനത്തിലൂടെ മൂന്ന് ലക്ഷം കോടി രൂപയെങ്കിലും ബാങ്കുകളില്‍ എത്താതെ അസാധുവാക്കപ്പെടും എന്നായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ തന്നെ ആ കണക്ക് തെറ്റിക്കഴിഞ്ഞു.

14 ലക്ഷം കോടി
cആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ അവയുടെ 14 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ 11.55 ലക്ഷം രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചത്തെിക്കഴിഞ്ഞു

വെള്ളപ്പണം
കള്ളപ്പണം ഇല്ലാതാക്കാം എന്ന പ്രതീക്ഷയില്‍ നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കുന്നതിലേക്കാണ് വഴിവച്ചിരിക്കുന്നത്. ബാങ്കുകളില്‍ എത്തി എന്നതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന് കരുതേണ്ടെന്നാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. പക്ഷേ എങ്ങനെ അത് കണ്ടെത്തും എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല.

എത്ര അച്ചടിച്ചു
14 ലക്ഷത്തില്‍പരം കോടി രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അച്ചടിച്ച് ബാങ്കുകളില്‍ പുതിയതായി എത്തിയത് 3.81 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ്. അച്ചടിശാലകള്‍ എണ്ണയിട്ട യന്ത്രം പോലെ ഒരുമാസം പ്രവര്‍ത്തിച്ചിട്ടാണ് ഇത്രയെങ്കിലും സാധ്യമായത്.

ശരിയാവാന്‍
ഒരുമാസം കൊണ്ട് അച്ചടിക്കാനായത് 3.81 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ അത്രയും നോട്ടുകള്‍ വിതരണം ചെയ്യാന്‍ നാല് മാസമെങ്കിലും എടുക്കുമെന്ന് ഉറപ്പിച്ച് പറയാനാവും. ഏപ്രില്‍ മാസത്തിന് മുന്പ് അത് സാധ്യമാകില്ല

എടിഎമ്മുകള്‍
രാജ്യത്ത് 2.2 ലക്ഷം എടിഎമ്മുകളാണ് ഉള്ളത്. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ അവയില്‍ 35 ശതമാനം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.

രണ്ടായിരം
മിക്ക ബാങ്കുകളും രണ്ടായിരത്തിന്റെ നോട്ടുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എടിഎമ്മുകളിലും ഇത് തന്നെ അവസ്ഥ. പുതിയതായി പുറത്തിറക്കിയ 500 രൂപ നോട്ടുകളും ആവശ്യത്തിന് ലഭ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത്.

ഉത്തരമില്ല
കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകുമ്പോഴും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ തയ്യാറല്ല എന്നതാണ് സത്യം. നോട്ടുകളുടെ അച്ചടി എന്ന് പൂര്‍ത്തിയാകും, പണവിതരണം സുഗമമായി എപ്പോള്‍ നടന്നുതുടങ്ങും തുടങ്ങിയ ചോദ്യങ്ങളോട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിച്ചില്ല.












Click it and Unblock the Notifications