നോട്ട് നിരോധനം; പദ്ധതികള്‍ മുടങ്ങി, കൂലി ലഭിക്കാത്തതുക്കൊണ്ട് തൊഴിലാളികള്‍ തിരികെ പോയെന്ന് സൈനികര്‍
കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണം സൈനിക വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ബാധിച്ചതായി സൈനിക കമാന്റോകളുടെ റിപ്പോര്‍ട്ട്.
ദില്ലി; കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണം സൈനിക വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ബാധിച്ചതായി സൈനിക കമാന്റോകളുടെ റിപ്പോര്‍ട്ട്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍, മിലിട്ടറി എഞ്ചിനീയറിങ് സര്‍വ്വീസ്, സേനവിഭാഗം എഞ്ചിനീയര്‍സ് എന്നിവയുടെ പ്രധാനപ്പെട്ട പദ്ധതികളാണ് മുടങ്ങിയത്.
സ്വകാര്യ കരാറുകാരുമായുള്ള പദ്ധതികളുമുണ്ട് ഇതില്‍പ്പെടുന്നുണ്ട്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് തൊഴിലാളികളെ തിരികെ പോകാന്‍ പ്രേരിപ്പിച്ചുവെന്ന് സൈനിക വിഭാഗം സീനിയര്‍ ഓഫീസര്‍ പറയുന്നു. അതുക്കൊണ്ട് തന്നെ ഏപ്രില്‍ മുതല്‍ പദ്ധതികള്‍ വീണ്ടും ആരംഭിക്കണമെന്നും സീനയര്‍ ഓഫീസര്‍ പറഞ്ഞു. നിര്‍മാണ കരാറുക്കാരുടെ കീഴില്‍ ദിവസവേതനത്തിന് ജോലി ചെയ്തവരാണ് കൂലി നല്‍കാത്തതിനെ തുടര്‍ന്ന് മടങ്ങി പോയത്.

നവംബര്‍ എട്ടിന്
കൂടാതെ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച സൈനിക വിഭാഗത്തിന്റെ മറ്റ് പല പ്രോജക്ടുകളും ഇതോടെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഏപ്രില്‍ മാസത്തോട് കൂടി സാധരണഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൈനിക വിഭാഗം സീനിയര്‍ ഓഫീസര്‍ പറഞ്ഞു.

ആയിരകണക്കിന് തൊഴിലാളികള്‍
ആയിരകണക്കിന് തൊഴിലാളികളാണ് കൂലിയില്ലാത്തതിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ബീഹാര്‍, ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍, ഒഡീഷ എന്നിവടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തിയത്. ഇപ്പോള്‍ തദ്ദേശവാസികളായ കുറച്ച് പേര്‍ മാത്രമാണ് ജോലിയില്‍ തുടരുന്നത്.

തൊഴിലാളികള്‍ അപ്രത്യക്ഷരായി
സൈന്യത്തിന്റെ വടക്ക്-കിഴക്കന്‍ കമാന്റോകളുടെ പദ്ധതികളാണ് മുടങ്ങിയത്. അതിര്‍ത്തിയിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ശേഷിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പദ്ധതികളാണ് തൊഴിലാളികള്‍ അപ്രത്യക്ഷരായതോടെ മുടങ്ങിയത്.

നോട്ട് നിരോധിക്കല്‍
2016 നവംബര്‍ എട്ട് അര്‍ദ്ധ രാത്രിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌കരണം പ്രഖ്യാപിക്കുന്നത്. 1000, 500 രൂപയുടെ നോട്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയത്. രാജ്യത്ത് വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം, ഭീകരവാദത്തിനും അഴിമതിയ്്ക്കും ഇടയാക്കുന്നതായി ചൂണ്ടികാട്ടിയാണിത്.












Click it and Unblock the Notifications