നോട്ട് പ്രതിസന്ധി: ആര്‍ക്കും ചികിത്സ നിഷേധിക്കില്ല, ബാങ്കുകളും ആശുപത്രികളും തമ്മില്‍ ഉടമ്പടി
ആശുപത്രിയിലെത്തുന്ന രോഗികളുടേയും ആശുപത്രി ജീവനക്കാരുടേയും സൗകര്യത്തിനാണ് സംവിധാനം
ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്നതിന് പരിഹാരം. തലസ്ഥാനത്തെ ആശുപത്രികളാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളുമായി ചേര്‍ന്ന് ആശുപത്രിയില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ദില്ലിയിലെ സിര്‍ ഗംഗ രാം ആശുപത്രി, രാം മനോഹര്‍ ലോഹ്യ ആശുപത്രിയുമാണ് 500, 1000 നോട്ടുകള്‍ എളുപ്പത്തില്‍ മാറ്റിയെടുക്കുന്നതിനായി ബാങ്കുകളും പോസ്റ്റ് ഓഫീസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
ആശുപത്രി രേഖകള്‍ പ്രകാരം പ്രതിദിനം 5000- 6000 വരെ രോഗികളെത്തുന്ന ആശുപത്രിയില്‍ നോട്ട് നിരോധനത്തോടെ രോഗികളുടെ എണ്ണത്തില്‍ കുറവുവന്നതായി ആശുപത്രി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണ് പണം മാറ്റുന്നതിനുള്ള സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളും ഇ പേയ്‌മെന്റ് എളുപ്പത്തിലാക്കാന്‍ കാര്‍ഡ് സ്വെയ്പ്പിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സിര്‍ ഗംഗ ആശുപത്രി
സിര്‍ ഗംഗ രാം ആശുപത്രി സിന്‍ഡിക്കേറ്റ് ബാങ്കുമായി ചേര്‍ന്ന് നിലവിലുള്ള കൗണ്ടറുകള്‍ക്ക് പുറമേ മൂന്ന് അധിക കൗണ്ടറുകള്‍ കൂടി ഇ- പേയ്‌മെന്റ് സംവിധാനത്തിനായി ആരംഭിച്ചിട്ടുണ്ട്. രോഗികള്‍ പണം മാറ്റിയെടുക്കുന്നതിനായി വലിയ വരികള്‍ക്ക് പിന്നില്‍ നില്‍ക്കുന്നത് ഒഴിവാക്കുന്നതിനും ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കുന്നതിവും വേണ്ടിയാണിത്.

ബുദ്ധിമുട്ടുകള്‍ നീങ്ങി
ആശുപത്രിയിലെത്തുന്ന രോഗികള്‍, ആശുപത്രി ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകളെ ആശ്രയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് സിര്‍ ഗംഗ ആശുപത്രിയില്‍ മൂന്ന് പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചതെന്ന് ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ ഡി എസ് റാണ പറയുന്നു.

പ്രത്യേക സേവനവുമായി സിന്‍ഡിക്കേറ്റ് ബാങ്ക്
ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ കേന്ദ്രങ്ങളിലെത്തി ചെക്കുകളും പഴയ നോട്ടുകളും നേരിട്ട് സ്വീകരിച്ച് പണം നല്‍കാനുള്ള നീക്കങ്ങള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് നടത്തിവരുന്നതായി ബ്രാഞ്ച് ഹെഡ് സഞ്ജയ് ഗോയല്‍ പറയുന്നു.

ആശുപത്രികള്‍ ചെക്ക് സ്വീകരിക്കുമോ!
നോട്ട് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ ചെക്കുകളും, ഡിഡികളും സ്വീകരിക്കുന്നത് രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിന് വഴിയൊരുക്കും. ദില്ലിയിലെ സിര്‍ ഗംഗ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ഈ മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കുന്നുണ്ട്.

ആശുപത്രി പഴയ നോട്ടുകള്‍ സ്വീകരിക്കും
കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രി കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം പോസ്റ്റ് ഓഫീസുമായുള്ള ഉടമ്പടി പ്രകാരം പഴയ 500, 1000 രൂപ നോട്ടുകള്‍ രോഗികളില്‍ നിന്ന് സ്വീകരിക്കുന്നുണ്ട്. നോട്ട് നിരോധനം നിലവില്‍ വന്ന് രണ്ട് ദിവസത്തിനുള്ളിലാണ് ആശുപത്രി ഈ സംവിധാനം ആരംഭിച്ചത്.

പുതിയ നോട്ടുകള്‍ വൈകിട്ടോടെ
ആശുപത്രിയിലെത്തുന്ന ഓരോ രോഗികളില്‍ നിന്നും പഴയ നോട്ടുകളും അപേക്ഷാ ഫോമകളും സ്വീകരിച്ച് വൈകിട്ടോടെ പുതിയ നോട്ടുകള്‍ തിരിച്ചുനല്‍കുന്ന മാര്‍ഗ്ഗമാണ് റാം മനോഹര്‍ ലോഹ്യ ആശുപത്രി സ്വീകരിച്ചിരുന്ന മാര്‍ഗ്ഗം.












Click it and Unblock the Notifications