കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിന് ഒപ്പമുണ്ട് ജനങ്ങള്‍... ദുരിതങ്ങളും പറയും; വണ്‍ഇന്ത്യ ദേശീയ സര്‍വ്വേ

ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടല്‍ ആയ വണ്‍ഇന്ത്യ രാജ്യവ്യാപകമായി നടത്തിയ സര്‍വ്വേയില്‍ 71.7 ശതമാനം പേര്‍ നോട്ട് നിരോധനത്തെ പിന്തുണച്ചു. 25.7 ശതമാനം പേരാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.

Google Oneindia Malayalam News

ദില്ലി: കള്ളപ്പണത്തേയും കള്ളനോട്ടിനേയും പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് നോട്ട് നിരോധനം. ഇതിനകം തന്നെ ഇതിനെ അനുകൂലിച്ചും പ്രതിരോധിച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടല്‍ ആയ വണ്‍ഇന്ത്യ ദേശീയ തലത്തില്‍ ഒരു സര്‍വ്വേ സംഘടിപ്പിച്ചത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഗുജറാത്തി, ബംഗാളി ഭാഷകളിലായി രാജ്യം മുഴുവന്‍ വായനക്കാരുള്ള പോര്‍ട്ടല്‍ ആണ് വണ്‍ ഇന്ത്യ.

നോട്ട് നിരോധനത്തെ ജനങ്ങള്‍ മൊത്തത്തില്‍ സ്വാഗതം ചെയ്യുന്നതായാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും സര്‍വ്വേയില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.

പിന്തുണയുണ്ടോ?

പിന്തുണയുണ്ടോ?

നോട്ട് നിരോധത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ എന്നതായിരുന്നു സര്‍വ്വേയിലെ ആദ്യ ചോദ്യം. 71.7 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 25.7 ശതമാനം പേര്‍ പിന്തുണക്കുന്നില്ല. 2.6 ശതമാനം പേര്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.

പബ്ലിസിറ്റി സ്റ്റണ്ടോ?

പബ്ലിസിറ്റി സ്റ്റണ്ടോ?

നോട്ട് നിരോധനം ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്ത 65.7 ശതമാനം പേരും ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് കരുതുന്നില്ല. എന്നാല്‍ 34.3 ശതമാനം ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് കരുതുന്നു.

അപ്പോള്‍ 2,000 രൂപ?

അപ്പോള്‍ 2,000 രൂപ?

കള്ളപ്പണം നിയന്ത്രിക്കാന്‍ വേണ്ടി ആയിരം രൂപ പിന്‍വലിച്ച് രണ്ടായിരത്തിന്റെ നോട്ട് പുറത്തിറക്കിയത് ബുദ്ധിശൂന്യമായ നടപടിയാണെന്നാണ് 51.7 ശതമാനം പേരും വിശ്വസിക്കുന്നത്. എന്നാല്‍ കള്ളപ്പണം നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് 48.3 ശതമാനം പേര്‍ കരുതുന്നു. അതിന് സമയമെടുക്കും എന്ന് മാത്രം.

പാളിച്ചയുണ്ടായോ

പാളിച്ചയുണ്ടായോ

സര്‍ക്കാരിന്റെ നീക്കത്തില്‍ പാളിച്ച സംഭവിച്ചു എന്നാണ് 59.3 ശതമാനം പേര്‍ പറയുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല. കൂടുതല്‍ നോട്ടുകള്‍ ആദ്യമേ അച്ചടിക്കേണ്ടതായിരുന്നു എന്നും ഇക്കൂട്ടര്‍ കരുതുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇങ്ങനെ അല്ലാതെ ചെയ്യാന്‍ കഴിയില്ലെന്നാണ് 40.7 ശതമാനം പേര്‍ കരുതുന്നത്.

രഹസ്യമാക്കിയത്

രഹസ്യമാക്കിയത്

സംഗതികള്‍ രഹസ്യമാക്കി വച്ചതാണോ പദ്ധതിയുടെ മെല്ലപ്പോക്കിന് കാരണം? രഹസ്യമാക്കി വയ്ക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് 64.2 ശതമാനം പേര്‍ പ്രതികരിച്ചത്. എന്നാല്‍ നടത്തിപ്പിലെ പാളിച്ച മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ പറയുന്ന മുടന്തന്‍ ന്യായം മാത്രമാണിതെന്ന് 35.8 ശതമാനം പേര്‍ പ്രതികരിച്ചു.

സാധാരണക്കാരെ സഹായിച്ചോ?

സാധാരണക്കാരെ സഹായിച്ചോ?

സാധാരണക്കാരെ നോട്ട് നിരോധനം ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 40.7 ശതമാനം പേര്‍ ഇല്ലെന്നാണ് മറുപടി തന്നത്. ബാങ്കില്‍ നീണ്ടവരിയില്‍ നിര്‍ത്താന്‍ മാത്രമാണ് സഹായിച്ചത് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ 59.3 ശതമാനം പേരും പറയുന്നത് ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധാരണക്കാരന് ഗുണം ചെയ്യും എന്നാണ്.

ഇല്ലാതാക്കാന്‍ പറ്റുമോ?

ഇല്ലാതാക്കാന്‍ പറ്റുമോ?

ഈ നീക്കം വഴി കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിയുമോ? ഇത് വലിയൊരു കാല്‍വപ്പാണെന്നാണ് 54.3 ശതമാനം പേരും പ്രതികരിച്ചത്. രണ്ടായിരം രൂപ നോട്ടുകള്‍ വിതരണം ചെയ്തത് കള്ളപ്പണം കൂട്ടാനെ ഉപകരിക്കൂ എന്ന് 45.7 ശതമാനം പേര്‍ പറയുന്നു.

പദ്ധതി പിന്‍വലിക്കണോ?

പദ്ധതി പിന്‍വലിക്കണോ?

സര്‍ക്കാര്‍ നീക്കം പരാജയമല്ലെന്നും പിന്‍വലിക്കേണ്ടതില്ലെന്നും ആണ് സര്‍വ്വേയില്‍ പങ്കെടുത്ത 70.4 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 29.6 ശതമാനം പേര്‍ തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുന്നു. സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് ഇവരുടെ ആക്ഷേപം.

ആരാണ് പ്രശ്‌നം?

ആരാണ് പ്രശ്‌നം?

സാധാരണക്കാരെ ഇത്രയധികം ബുദ്ധിമുട്ടിലാക്കിയത് സത്യത്തില്‍ ആരാണ്? സര്‍ക്കാര്‍ ആണെന്ന് 50.1 ശതമാനം ആളുകളും പറയുന്നു. ബാങ്കുകളാണ് ബുദ്ധിമുട്ടിച്ചത് എന്നാണ് 20.1 ശതമാനം പേരുടെ വിലയിരുത്തല്‍. റിസര്‍വ്വ് ബാങ്ക് ആണ് പ്രശ്‌നക്കാരെന്ന് 29.8 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

സ്ഥിതി മെച്ചപ്പെടുമോ?

സ്ഥിതി മെച്ചപ്പെടുമോ?

അമ്പത് ദിവസം ക്ഷമിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അത് കഴിഞ്ഞാല്‍ കാര്യങ്ങള്‍ ശരിയാകുമോ? 64 ശതമാനം പേരും വിശ്വസിക്കുന്നത് കാര്യങ്ങള്‍ സാധാരണഗതിയില്‍ ആകും എന്നാണ്. എന്നാല്‍ 36 ശതമാനം പേര്‍ കുതുന്നു ഇത് വെറും സമയംകൊല്ലല്‍ മാത്രം ആകുമെന്ന്.

തിരിച്ചടിയാകുമോ?

തിരിച്ചടിയാകുമോ?

ബിജെപിയ്ക്ക് ഒരു തിരിച്ചടിയും ഉണ്ടാകില്ലെന്നാണ് 36.9 ശതമാനം പേരും കരുതുന്നത്. പൊതുസമൂഹം ഇതെല്ലാം പെട്ടെന്ന് മറന്നുപോകും എന്ന് 42.8 ശതമാനം പേര്‍ കരുതുന്നു. ബിജെപി പരാജയപ്പെടും എന്ന് കരുതുന്നത് 20.3 ശതമാനം പേരാണ്.

English summary
Note ban: Oneindia national level survey result shows majority of people support government's move. 71.7 % directly supported Note Ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X