കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ നോട്ട് പിടിച്ചാല്‍ പിഴ തന്നെ; പ്രവാസികള്‍ക്ക് ജൂണ്‍ വരെ സാവകാശം

അസാധുനോട്ടുകള്‍ മാറ്റിയെടുക്കന്നതിന് പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30വെ സമയം അനുവദിച്ചിട്ടുണ്ട്

  • By Sandra
Google Oneindia Malayalam News

ദില്ലി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ പ്രവാസികള്‍ക്കും നിബന്ധനകള്‍. ബാങ്കില്‍ അസാധുനോട്ടുകള്‍ കൈവശം വയ്ക്കുന്നതിനുള്ള കാലയളവിന് ശേഷവും 10 എണ്ണത്തിലധികം പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് 10,000 രൂപയോ അല്ലെങ്കില്‍ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോ ആണ് പിഴയിനത്തില്‍ ഈടാക്കാനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. എന്നാല്‍ അസാധുനോട്ടുകള്‍ മാറ്റിയെടുക്കന്നതിന് പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30വെ സമയം അനുവദിച്ചിട്ടുണ്ട്.

നോട്ട് നിരോധന പ്രഖ്യാപനത്തെ തുടര്‍ന്ന് ഡിസംബര്‍ 30വരെ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്ക് മാര്‍ച്ച് 31 വരെ പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ ഏതെല്ലാം ഓഫീസുകളിലാണ് അസാധു നോട്ടുകള്‍ മാറിയെടുക്കാനുള്ള സൗകര്യം ഒരുക്കുകയെന്ന് പിന്നീട് അറിയിക്കും.

കസ്റ്റംസിനെ അറിയിക്കണം

കസ്റ്റംസിനെ അറിയിക്കണം

ഫെമ നിയമപ്രകാരം വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന പരമാവധി തുക 25,000 രൂപയാണ്. ഈ തുക 2017 ജൂണ്‍ 30 നുള്ളില്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാം. എന്നാല്‍ വിമാനമിറങ്ങിയ ശേഷം കയ്യിലുള്ള അസാധുനോട്ടുകളുടെ കണക്ക് കസ്റ്റംസ് അധികൃതരെ വെളിപ്പെടുത്തണം.

പ്രത്യേക ഫോറം

പ്രത്യേക ഫോറം

നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30വരെ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ ഇന്ത്യയിലെത്തുമ്പോള്‍ കയ്യിലുള്ള അസാധു നോട്ടിന്റെ കണക്ക് ബോധിപ്പിയ്ക്കാന്‍ കസ്റ്റംസ് കൗണ്ടറില്‍ നിന്ന് പ്രത്യേകം ഫോറം വാങ്ങി പൂരിപ്പിച്ച് നല്‍കണമെന്നും നിബന്ധനയുണ്ട്.

റിസര്‍വ് ബാങ്ക് ഓഫീസ്

റിസര്‍വ് ബാങ്ക് ഓഫീസ്

അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫീസില്‍ ചെല്ലുമ്പോള്‍ കസ്റ്റംസിന്റെ ഫോറത്തിന് പുറമേ സത്യവാങ്മൂലവും ഒപ്പിട്ടു നല്‍കണം.

വ്യാജ വിവരം നല്‍കിയാല്‍

വ്യാജ വിവരം നല്‍കിയാല്‍

അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ ചെല്ലുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ 50,000 രൂപയോ മാറ്റിയെടുത്ത തുകയുടെ അഞ്ചിരട്ടിയോ പിഴയായി നല്‍കണം.

അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ ചെല്ലുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ 50,000 രൂപയോ മാറ്റിയെടുത്ത തുകയുടെ അഞ്ചിരട്ടിയോ പിഴയായി നല്‍കണം.

രാഷ്ട്രപതിയുടെ പച്ചക്കൊടി

രാഷ്ട്രപതിയുടെ പച്ചക്കൊടി

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നുള്ള ഓര്‍ഡിന്‍സിന് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിയ്ക്കുന്നത്.

 തടവും പിഴയും

തടവും പിഴയും

അസാധുനോട്ടുകള്‍ പത്തെണ്ണത്തിലധികം കൈവശം വയ്ക്കുന്നവരെ നാല് വര്‍ഷം വരെ തടവിന് വിധിയ്ക്കാമെന്നും 50, 000 രൂപയോ കയ്യിലുള്ള തുകയുടെ അഞ്ചിരട്ടിയോ പിഴയിനത്തില്‍ ഈടാക്കാമെന്നുമാണ് ഓര്‍ഡിന്‍സ് വ്യവസ്ഥ ചെയ്യുന്നത്.

English summary
Note ban: Expats get reduction to deposit scrapped notes upto June 30. President approves the ordinance, that keeping more than ten srapped notes is criminal offence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X