Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് മാറ്റിയെടുക്കുന്നത് ഉടന്‍ നിരോധിക്കും! കേന്ദ്രസര്‍ക്കാര്‍ നീക്കം എന്തിന് വേണ്ടി

പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഉടന്‍ വിലക്കേര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: സര്‍ക്കാര്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഉടന്‍ വിലക്കേര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകള്‍ക്ക് മുമ്പിലുള്ള നീണ്ട ക്യൂ അവസാനിക്കാത്ത സാഹചര്യത്തിനിടെയാണ് ജനങ്ങള്‍ക്ക് തിരിച്ചടിയാവുന്ന മറ്റൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാനുള്ള സൂചന ലഭിക്കുന്നത്.

സീ മീഡിയ വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്ത സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാവുന്നതായിരിക്കും ഇത്തരമൊരു നീക്കം.

അനിവാര്യമായത് നിക്ഷേപം മാത്രം

അനിവാര്യമായത് നിക്ഷേപം മാത്രം

പഴയനോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമായിരിക്കും സര്‍ക്കാര്‍ അനുവദിക്കുകയെന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നിക്ഷേപിച്ച പണം എടിഎം കാര്‍ഡുകള്‍ വഴിയോ ചെക്ക് വഴിയോ പിന്‍വലിക്കാന്‍ സാധിക്കും.

വിവാഹ സീസണിലെ നീക്കം തിരിച്ചടി

വിവാഹ സീസണിലെ നീക്കം തിരിച്ചടി

വിവാഹ സീസണില്‍ കേന്ദ്രത്തിന്റെ ഈ നീക്കം തിരിച്ചടിയായിരിക്കെയാണ് പഴയനോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിയന്ത്രണങ്ങള്‍ വരുന്നത്. എന്നാല്‍ വിവാഹ ആവശ്യങ്ങള്‍ക്ക് പാന്‍കാര്‍ഡും സാക്ഷ്യപത്രവും നല്‍കി രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

നോട്ടുമാറ്റം അവസാനിച്ചു!!

നോട്ടുമാറ്റം അവസാനിച്ചു!!

നവംബര്‍ 24 ന് മുമ്പ് മാത്രമായിരിക്കും ബാങ്കുകള്‍ വഴി പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരമുണ്ടായിരിക്കുക എന്നും സൂചനയുണ്ട്.

മോദിയുടെ പ്രഖ്യാപനം

മോദിയുടെ പ്രഖ്യാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് രാത്രിയാണ് കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങളുടെ പക്കലുള്ള പഴയ നോട്ടുകള്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവ വഴി മാറിയെടുക്കാനുള്ള അവസരം നല്‍കിയെങ്കിലും എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുമ്പിലുള്ള ക്യൂവിന് ശമനമായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+