കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നോട്ട് നിരോധനം, ജിഎസ്ടി,ലോക്ക്ഡൗൺ; കേന്ദ്രസർക്കാരിന്റെ ലക്ഷ്യം അനൗപചാരിക മേഖലയെ തകർക്കാൻ'

Google Oneindia Malayalam News

ദില്ലി; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കേന്ദ്രം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള തന്റെ വീഡിയോ സീരിസീന്റെ ആദ്യ ഭാഗത്തിലൂടെയാണ് മോദി സർക്കാരിനെതിരെ രാഹുൽ ആഞ്ഞടിച്ചത്. 90 ശതമാനം ജനങ്ങളും ഉൾപ്പെടുന്ന രാജ്യത്തെ അനൗപചാര മേഖലയെ തകർക്കാനാണ് നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനവും ജിഎസ്ടിയും ലോക്ക് ഡൗണും നടപ്പാക്കിയതെന്ന് രാഹുൽ ആരോപിച്ചു. 'അർത്ഥവ്യവസ്ത കി ബാത്ത്, രാഹുൽ ഗാന്ധി കെ സാത്ത്' എന്ന തന്റെ വീഡിയോയിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

 page1-15987

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യയ്ക്ക് പിടിച്ച് നിൽക്കാൻ സാധിച്ചതിനെതിരെ കുറിച്ച് രാഹുൽ വീഡിയോയിൽ പറഞ്ഞു. '2008 ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായി. അമേരിക്കൻ, യൂറോപ്യൻ ബാങ്കുകൾ അടച്ചപ്പോൾ പക്ഷേ ഇന്ത്യയെ മാത്രം മാന്ദ്യം ബാധിച്ചില്ല. യുപിഎ സർക്കാരായിരുന്നു അന്ന് അധികാരത്തിൽ. ലോകത്തെ മുഴുവൻ ബാധിച്ച മാന്ദ്യം എന്തുകൊണ്ട് ഇന്ത്യയെ ബാധിച്ചില്ലെന്ന് ഞാൻ പ്രധാനന്ത്രിയോട് ചോദിച്ചു. അത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ, ഇവിടെ രണ്ട് തരത്തിലുള്ള സമ്പദ് വ്യവസ്ഥ ഉണ്ടെന്ന് ആദ്യം അറിയണം എന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് സംഘടിതവും രണ്ട് അസംഘടിതവും ആദ്യത്തേത് പ്രധാന കമ്പനികളെ ഉൾക്കൊള്ളുന്നു, രണ്ടാമത്തേത് ചെറിയ കമ്പനികളും കർഷകരും ഉൾപ്പെടുന്നു. രണ്ടാമത്തേത് ഉറച്ചുനിൽക്കുന്നിടത്തോളം കാലം ഒരു സാമ്പത്തിക ദുരന്തവും ഇന്ത്യയെ സ്പർശിക്കില്ല, അദ്ദേഹം പറഞ്ഞു.

ആലോചിക്കാതെയാണ് ഈ ലോക്ക് ഡൗൺ നടപ്പാക്കിയതെന്ന് കരുതരുത്. അനൗപചാരിക മേഖലയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം, "അങ്ങനെ ചെയ്യുന്നത് തൊഴിൽ അഭാവത്തിന് കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു. ജനസംഖ്യയുടെ 90 ശതമനാത്തിനും ജോലി നൽകുന്നത് അനൗപചാരിക മേഖലയാണ്. ഇത് തകർന്നാൽ ഇന്ത്യക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. പൗരന്മാർ വഞ്ചിക്കപ്പെടുകയും അടിമകളാകാൻ നിർബന്ധിക്കപ്പെടുകയുമാണ്. ഇതിനെതിരെ പോരാടുക തന്നെ വേണം, രാഹുൽ ഗാന്ധി പറഞ്ഞു.

സാമ്പത്തിക മേഖലയെ കുറിച്ച് പ്രതിപാദിക്കും മുൻപ് അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ചും 20 സൈനികർ വീരമൃത്യു വരിച്ചതിനെ കുറിച്ചും വീഡിയോയിൽ രാഹുൽ സംസാരിച്ചു.

ചൈനയോട് മോദി എപ്പോഴാണ് 'ചുവന്ന കണ്ണുകൾ' കാണിക്കുക?; ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ്ചൈനയോട് മോദി എപ്പോഴാണ് 'ചുവന്ന കണ്ണുകൾ' കാണിക്കുക?; ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ്

ചതിച്ചത് അയാൾ, നിമിഷയ്ക്ക് ഭർത്താവുമായി നല്ല ബന്ധമെന്ന് അമ്മ!! മോചനത്തിന് സർക്കാർ ഇടപെടണംചതിച്ചത് അയാൾ, നിമിഷയ്ക്ക് ഭർത്താവുമായി നല്ല ബന്ധമെന്ന് അമ്മ!! മോചനത്തിന് സർക്കാർ ഇടപെടണം

English summary
‘Note ban, GST, covid Lockdown ,modi govt's Aim is to Destroy informal sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X