കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അറിഞ്ഞോ? നോട്ട് നിരോധനം മൂലം ഇങ്ങനെയും ചിലത് സംഭവിച്ചു!! ഗാര്‍ഹിക പീഡനം കൂടിയത്രേ!

ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് മാനസിക സമ്മര്‍ദത്തിലാക്കിയതായും സംഘടന വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമെന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതോടെ നിരവധി പ്രതിസന്ധികള്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

ചില്ലറ ക്ഷാമവും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെ കുറച്ചൊന്നുമല്ല ജനങ്ങള്‍ അനുഭവിച്ചത്. എന്നാല്‍ ഇതിനേക്കാള്‍ അപ്പുറം മറ്റ് ചില അനന്തര ഫലങ്ങള്‍ നോട്ട് നിരോധനം മൂലം ഉണ്ടായിട്ടുണ്ടെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള സന്നദ്ധ സംഘടന പറയുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് വിവരം. നോട്ട് നിരോധനം വന്ന് തൊട്ടടുത്ത ആഴ്ച മുതല്‍ ഗാര്‍ഹിക പീഡനങ്ങള്‍ പെരുകി തുടങ്ങിയെന്നും സംഘടന പറയുന്നു.

 സംഘടന പറയുന്നത്

സംഘടന പറയുന്നത്

ഭര്‍ത്താക്കന്മാരറിയാതെ ഭാര്യമാര്‍ പണം കരുതി വച്ചതാണ് ഗാര്‍ഹിക പീഡനങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് സന്നദ്ധ സംഘടന പറയുന്നത്. നോട്ട് നിരോധനം വന്നതോടെ ഭര്‍ത്താക്കന്മാര്‍ ഇക്കാര്യം അറിഞ്ഞെന്നും ഇതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചെന്നുമാണ് സംഘടന പറയുന്നത്. ഇതിനെ തുടര്‍ന്ന് ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് മാനസിക സമ്മര്‍ദത്തിലാക്കിയതായും സംഘടന വ്യക്തമാക്കുന്നു. മധ്യപ്രദേശ് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 നിരവധി പേര്‍ രംഗത്ത്

നിരവധി പേര്‍ രംഗത്ത്

നോട്ട് നിരോധനത്തിന് മുമ്പ് തന്നെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരറിയാതെ പണം കരുതി വച്ചിരുന്നു. ഇതൊന്നും ഇതുവരെ അറിഞ്ഞിരുന്നില്ല. എന്നാല്‍ നോട്ട് നിരോധനം വന്ന ഒറ്റ രാത്രി കൊണ്ട് ഇക്കാര്യം ഭര്‍ത്താക്കന്മാര്‍ അറിഞ്ഞുവെന്നും അതോടെ പല ഭാര്യമാരും ഭര്‍ത്താവിന്റെ കണ്ണില്‍ കുറ്റവാളിയായെന്നും സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. നിരവധി പേരാണ് ഗാര്‍ഹിക പീഡനത്തിന്റെ കഥ വ്യക്തമാക്കി രംഗത്തെത്തിയതെന്നും അംഗങ്ങള്‍ പറയുന്നു. സംഘടനയുടെ ടോള്‍ഫ്രീ നമ്പറിലേക്ക് 1200 കോളുകളാണ് നവംബറില്‍ വന്നതെന്നും സംഘടന പറയുന്നു. ഇതില്‍ 230 ഓളം സ്ത്രീകള്‍ക്ക് കൗണ്‍സിലിങ് നല്‍കിയെന്നും അവര്‍ പറയുന്നു. പരാതിയുമായെത്തിയ 50 ശതമാനം പേരും അതിക്രമങ്ങള്‍ക്ക് ഇരയായെന്നും അംഗങ്ങള്‍ പറയുന്നു.

 വീട്ടില്‍ നിന്ന് പുറത്താക്കി

വീട്ടില്‍ നിന്ന് പുറത്താക്കി

ഭര്‍ത്താവറിയാതെ 4500 രൂപ കരുതിയ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി സംഘടനയിലെ അംഗം ശിവാനി പറയുന്നു. ഭാര്യയ്‌ക്കൊപ്പം ഏഴ് വയസുള്ള കുഞ്ഞിനെയും ഇയാള്‍ പുറത്താക്കിയിരുന്നു. ഇരുവര്‍ക്കും ഒടുവില്‍ കൗണ്‍സിലിങ് നല്‍കിയെന്നും എന്നാല്‍ ഭര്‍ത്താവ് മനസ് മാറ്റാന്‍ തയ്യറായില്ലെന്നും ശിവാനി പറയുന്നു. ഇപ്പോള്‍ ഭാര്യ അവരുടെ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും ശിവാനി പറയുന്നു. ഭര്‍ത്താവ് ഇവരെ മര്‍ദിച്ചതായും വിവരങ്ങളുണ്ട്.

 മാറ്റിയെടുത്ത പണം തിരിച്ച് നല്‍കിയില്ല

മാറ്റിയെടുത്ത പണം തിരിച്ച് നല്‍കിയില്ല

മറ്റൊരു കേസില്‍ ഭര്‍ത്താവറിയാതെ ഭാര്യ കരുതിയ 10,000 രൂപയില്‍ 8,000 രൂപ ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്നും ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചുവെന്നും ശിവാനി പറയുന്നു. അനധികൃതമായി പണം കരുതിയതിന് ജയിലില്‍ പോകേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശിവാനി പറയുന്നു. ഇങ്ങനെ സൂക്ഷിച്ച പണം മാറ്റിയെടുക്കാന്‍ നല്‍കിയിട്ട് ഭര്‍ത്താക്കന്മാര്‍ തിരിച്ച് നല്‍കിയില്ലെന്നും ശിവാനി പറയുന്നു.

 കുറഞ്ഞു വരുന്നു

കുറഞ്ഞു വരുന്നു

നോട്ട് നിരോധനം സംബന്ധിച്ചും മാറുന്ന നിയമങ്ങളെ കറിച്ചും സ്ത്രീകളെ ബോധവത്കരിക്കാന്‍ സംഘടന വളരെയധികം സമയമെടുത്തെന്ന് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. കാര്യങ്ങള്‍ സാധാരണ ഗതിയിലേക്കെത്താന്‍ 40- 45 ദിവസങ്ങള്‍ വേണ്ടി വന്നെന്നും സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. അപ്പോള്‍ ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു.

English summary
The Centre’s demonetisation move led to an increase in domestic violence rates, a Madhya Pradesh-based NGO has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X