ഇളവ് നല്‍കി തടിയൂരാന്‍ കേന്ദ്രം, ഹര്‍ത്താലുമായി എല്‍ഡിഎഫ് പ്രതിരോധം
നോട്ട് നിരോധനം ഇളവ് ഇന്നവസാനിക്കും. സഹകരണ പ്രതിസന്ധിയില്‍ ഇടതു മുന്നണിയുടെ സമരം ആരംഭിച്ചു.
രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്ക് അനുവദിച്ച ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വീണ്ടും ഇളവുമായി സര്‍ക്കാര്‍. പെട്രോള്‍ പമ്പ്, റെയില്‍വെ ടിക്കറ്റ് കൗണ്ടര്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അസാധുവാക്കിയ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അത്യാവശ്യ ഘട്ടങ്ങളില്‍ അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവുമായി സര്‍ക്കാര്‍ വീണ്ടും എത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
അതിനിടെ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കേരളത്തില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് എല്‍ഡിഎഫ് തീരുമാനം.
നവംബര്‍ എട്ട് അര്‍ധരാത്രി മുതലാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായത്. കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു സര്‍ക്കാര്‍ അപ്രതീക്ഷിതമായി ഇത്തരത്തിലൊരു നടപടി കൊണ്ടുവന്നത്.

ഇനി പുതിയ നോട്ട്
അസാധുവാക്കിയ നോട്ടുകളുടെ കാലാവധി ഇന്ന് അവസാനിക്കുക യാണെങ്കില്‍ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ നിന്നു മാത്രമേ മാറാന്‍ കഴിയുകയുള്ളു. ഡിസംബര്‍ 30വരെ ഇതിന് സൗകര്യമുണ്ടായിരിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലെ ചില വകുപ്പുകളില്‍ അസാധുവാക്കിയ നോട്ട് സ്വീകരിക്കാന്‍ നല്‍കിയിരുന്ന അനുമതിയും വ്യാഴാഴ്ചയോടെ അവസാനിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വൈദ്യുതി നിരക്ക്, വെളളക്കരം, കെഎസ്ആര്‍ടിസി ടിക്കറ്റ് എന്നിവയ്ക്ക് ഇനി പുതിയ നോട്ടുകള്‍ തന്നെ വേണം. ട്രഷറിവഴി ഫീസ് , നികുതി അടയ്ക്കുന്നതിനും പുതിയ നോട്ടുകള്‍ മാത്രമെ സ്വീകരിക്കുകയുള്ളു.

ഗ്രാമീണ മേഖലകളില്‍ തിരക്ക്
അസാധുവോട്ടുകള്‍ക്കുള്ള ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗ്രാമീണ മേഖലകളില്‍ ദുരിതം അവസാനിക്കുന്നില്ല. നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ വ്യാഴാഴ്ചയും നീണ്ട വരിതന്നെ ഉണ്ടായിരുന്നു. എന്നാല്‍ എടിഎമ്മുകളില്‍ പണം എത്തിത്തുടങ്ങിയതോടെ നഗര മേഖലകളില്‍ ബാങ്കുകളിലെ തിരക്ക് കുറഞ്ഞു.

മൂല്യം കുറച്ച് മാറ്റി നല്‍കും
അസാധുവാക്കിയ നോട്ട് മാറ്റിവാങ്ങാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കേരളത്തില്‍ കള്ളപ്പണ മാഫിയ സജീവമാകുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് എവിടെയും 30 ശതമാനം കമ്മീഷനോടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കാമെന്നാണ് സംഘത്തിന്റെ വാഗ്ദാനമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ 2000 നോട്ടുകളാണ് നല്‍കുന്നത്. എങ്ങനെ ഇത്രയധികം പുതിയ നോട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചെന്ന് വ്യക്തമല്ല. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരണം നരേന്ദ്രമോദി ആപ്പിലൂടെ
കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച് നടത്തിയ പൊതുജനാഭിപ്രായ സര്‍വെയില്‍ 93 ശതമാനം പേരുടെ പിന്തുണ. സര്‍വെയില്‍ പങ്കെടുത്ത അഞ്ച് ലക്ഷം പേരില്‍ 93 ശതമാനം പേരും നടപടിയെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദി ആപ്പിലൂടെയായിരുന്നു സര്‍വെ നടത്തിയത്. രണ്ട് ശതമാനം പേര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് സര്‍വെ ആരംഭിച്ചത്.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ
സഹകരണപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. വ്യാഴ്ച രാവിലെ മുതലാണ് രാപ്പകല്‍ സമരം ആരംഭിച്ചത്. തിരുവനന്തപുരത്ത് രാപ്പകല്‍ സമരം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ന്യൂജെനറേഷന്‍ ബാങ്കുകളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ബാങ്കുകളെ ഒഴിവാക്കി
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആ ഹ്വാനം ചെയ്തു. അവശ്യ സേവനങ്ങളെയും ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കലില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായിട്ടാണ് ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications