ലക്ഷ്യം കള്ളപ്പണമല്ല, കള്ളനോട്ട് തന്നെ ; മോദിയുടേത് വ്യക്തമായ അജണ്ട
കള്ളപ്പണക്കാരെ പിടിക്കാനല്ല രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കൊണ്ട് ഒഴുകുന്ന കള്ളനോട്ടിന് നിയന്ത്രണം ഏര്പ്പെടുത്തുന്നതിനായിട്ടാണ് 500, 1000 രൂപകള്‍ അസാധുവാക്കിയിരിക്കുന്നത്.
ദില്ലി: രാജ്യത്തെ ഞെട്ടിച്ച് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിനു പിന്നില്‍ വ്യക്തമായ അജണ്ട. കള്ളപ്പണക്കാരെ പിടിക്കാനല്ല രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കൊണ്ട് ഒഴുകുന്ന കള്ളനോട്ടിന് നിയന്ത്രണം ഏര്പ്പെടുത്തുന്നതിനായിട്ടാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നത്.
രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ കള്ളനോട്ട് ഒഴുകുന്നതായി രഹസ്യ വിവരങ്ങളുണ്ടായിരുന്നു. ഇതിനു പിന്നില്‍ പാകിസ്ഥാനും ഐഎസ്ഐ ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച അര്‍ധ രാത്രി മുതലാണ് രാജ്യത്ത് 500,1000 നോട്ടുകള്‍ അസാധുവായത്. നോട്ടുകള്‍ അസാധുവാകുന്ന കാര്യം പ്രഖ്യാപിച്ചത് നരേന്ദ്ര മോദി തന്നെയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു മോദിയുടെ നീക്കം, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, റിസര്‍വ്ബാങ്ക് ഗര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും മോദിയുടെ നീക്കത്തെ കുറിച്ച് അറിയില്ലായിരുന്നു.

കള്ളപ്പണക്കാരും കുടുങ്ങും
രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള നരേന്ദ്രമോദിയുടെ തീരുമാനത്തിനു പിന്നിലെ ലക്ഷ്യം കള്ളനോട്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കൊണ്ട് ഒഴുകുന്ന കോടിക്കണക്കിന് രൂപയുടെ കളളനോട്ടുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദിയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. മോദിയുടെ നടപടി കള്ളപ്പണക്കാരെയും ബാധിക്കും. രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് നടപടി തിരിച്ചടിയാകും.

പേപ്പര്‍ വില പോലുമില്ലാതെ കള്ളനോട്ടുകള്‍
കറന്‍സികള്‍ അസാധുവാക്കുന്നതിന് മൂന്നു കാരണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കള്ളപ്പണം തടയുക, കളള നോട്ടിന്റെ ഒഴുക്ക് അവസാനിപ്പിക്കുക, ഭീകരവാദത്തിന് തടയിടുക. രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി കള്ളനോട്ട് വ്യാപിപ്പിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നില്‍ പാകിസ്ഥാനാണ്. കോടിക്കണിക്കിന് രൂപയുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് പാകിസ്ഥാന് വ്യാപിപ്പിക്കുന്നുണ്ട്. പുതിയ നീക്കത്തോടെ പാകിസ്ഥാന്റെ കള്ളനോട്ടുകള്‍ക്ക് പേപ്പര്‍ വിലപോലും ഇല്ലാതായിരിക്കുകയാണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സുരക്ഷിതത്വം
മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സമ്പദ്ഘടനയെ തകര്‍ക്കാനുള്ള പാകിസ്ഥാന്റെ നിഗൂഢ ലക്ഷ്യത്തിനു നേരെയാണ് കഴിഞ്ഞ ദിവസം മോദി മിന്നലാക്രമണം നടത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു മോദിയുടെ നീക്കം. തന്ത്രപ്രധാനമായ നീക്കത്തിനു മുമ്പ് മോദി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തീവ്രവാദ സംഘടനകളും സാമ്പത്തിക കരുത്ത് തകരും
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയെന്ന പാകിസ്ഥാന്റെ ലക്ഷ്യമാണ് മോദി ഒറ്റ രാത്രി കൊണ്ട് തകര്‍ത്തിരിക്കുന്നത്. ഇന്ത്യയിലേക്ക് കള്ള നോട്ടുകള്‍ വ്യാപിപ്പിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള പാക് തന്ത്രത്തിനും ഇതോടെ തിരിച്ചടിയായിരിക്കുകയാണ്. സ്ലീപ്പിങ് സെല്ലുകള്‍ക്ക് പാകിസ്ഥാന് വ്യാപകമായി കള്ളനോട്ട് നല്‍കിവരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് നടപടി. ഇതോടെ സ്ലീപ്പിങ് സെല്ലുകള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കുമെന്ന് വ്യക്തമായി. പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പെട്ടെന്നുള്ള പ്രഖ്യാപനം
നാടകീയമായ രംഗങ്ങളാണ് ചൊവ്വാഴ്ച രാത്രി അരങ്ങേറിയത്. സേനാ തലവന്മാരുമായുള്ള കൂടി ക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ ഇന്ത്യ- പാക് പ്രശ്നവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമായിരിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ കള്ളപ്പണക്കാരെയും കള്ളനോട്ട്കാരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം വന്നത്. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഇതിനിടെ കള്ളപ്പണം, കള്ളനോട്ട്, പാകിസ്ഥാനുമായുള്ള പ്രശ്നം, ഭീകരവാദം എന്നിവയെ കുറിച്ചും മോദി പരാമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് പെട്ടെന്നുളള പ്രഖ്യാപനം വന്നത്.

കുറച്ച് ബുദ്ധിമുട്ടൊക്കെ സഹിക്കാന്‍ തയ്യാര്‍
500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് മോദി നടത്തിയ പ്രഖ്യാപനത്തിന് രാജ്യത്തിന്റെ പിന്തുണയുണ്ട്. നല്ല തീരുമാനമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അഭിപ്രായം. ധീരമായ ചുവടുവയ്പ്പാണ് മോദിയുടേതെന്ന് പലരും വ്യക്തമാക്കി.സാധാരണക്കാര്‍ക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് ഉണര്‍വേകുമെന്നും ഭാവിയില്‍ ഗുണമാകുമെന്നുമാണ് പലരും വിലയിരുത്തുന്നത്.

എല്ലാം ശരിയാകും
500, 1000 നോട്ടുകള്‍ അസാധുവാക്കിയതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സാധാരണക്കാരന്റെ പണം ഒരിക്കലും അസാധുവായിപ്പോകില്ലെന്നും പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവിടങ്ങളില്‍ 1000, 500 നോട്ടുകള്‍ നല്കി പണം തിരികെ വാങ്ങാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ന് ബാങ്ക് , ട്രഷറി, എടിഎം എന്നിവ പ്രവര്‍ത്തിക്കാത്തതിനാല്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുന്നതൊഴിച്ചാല്‍ വരും ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സര്‍ക്കാര്‍.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications