കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ നോട്ടുകള്‍ വാങ്ങേണ്ടിവരുന്നു,നിരസിച്ചാല്‍ ബിസിനസിനെ ബാധിക്കുന്നുവെന്ന് ലൈംഗിക തൊഴിലാളികള്‍

ഇടപാടുകാര്‍ നിരോധിച്ച നോട്ടുകള്‍ നല്‍കുന്നുവെന്നും ഇത് നിരസിക്കുമ്പോള്‍ തങ്ങളുടെ ബിസിനസിന് നഷ്ടം സംഭവിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി

  • By Sandra
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്ത് നോട്ട് നിരോധനത്തിന്റെ പ്രത്യാഖാതങ്ങള്‍ തങ്ങളിലേക്ക് എത്തിയെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികള്‍. ഇടപാടുകാര്‍ നിരോധിച്ച നോട്ടുകള്‍ നല്‍കുന്നുവെന്നും ഇത് നിരസിക്കുമ്പോള്‍ തങ്ങളുടെ ബിസിനസിന് നഷ്ടം സംഭവിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി. കൊല്‍ക്കത്തയിലെ സോനാഗാച്ചി ജില്ലയിലെ ചുവന്ന തെരുവിലെ ലൈംഗിക തൊഴിലാളികളാണ് കേന്ദ്രസര്‍ക്കാര്‍ നവംബര്‍ എട്ടിന് കൊണ്ടുവന്ന മാറ്റം അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍.

ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്ലാത്ത ലൈംഗികതൊഴിലാളികള്‍ ഇക്കൂട്ടത്തിലുള്ളതിനാല്‍ ബാങ്കുകളിലെത്തി പഴയനോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള അവസരവും ഇല്ലാതാകുന്നു. ബാങ്കുകളിലെ തിരക്കു മൂലം പണം മാറ്റി വാങ്ങാനുള്ള എല്ലാ സാധ്യതകളും ഇവര്‍ക്കുമുന്നില്‍ ഇല്ലാതാവുന്നു. എന്നാല്‍ പിന്നീട് പണം നല്‍കാമെന്ന വാഗ്ദാനങ്ങളും ഇവര്‍ക്ക് സങ്കീര്‍ണ്ണമായ നീക്കമാവുന്നു. ചിലര്‍ ഇതിന് പരിഹാരമായി ലെഡ്ജര്‍ ബുക്കുകള്‍ ഉപയോഗിച്ചു തുടങ്ങുന്നതും ഇത്തരക്കാര്‍ക്ക് ഒരു തരത്തില്‍ ആശ്വാസമാണ്.

currency

നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പാകിസ്താനില്‍ നിന്നുള്‍പ്പെടെ അതിര്‍ത്തി കടന്നെത്തുന്ന 500, 1000 രൂപകളുടെ വ്യാജ നോട്ടുകളുടെ ഒഴുക്ക് ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു നീക്കം. അതിര്‍ത്തി കടന്നെത്തുന്ന പണം രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും, സംഘര്‍ഷങ്ങളുണ്ടാക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ കണ്ടത്തിയിരുന്നു. കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി മരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപം നിലനിര്‍ത്താന്‍ പാകിസ്താനില്‍ നിന്ന് ഹവാല പണം എത്തിയിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

English summary
Sex workers forced to accept old notes, refusal could hit business. Sex workers Kolkata's biggest red street Sonagachi are still reeling under the shock of the government's decision to dismiss all Rs 500 and Rs 1000 notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X