കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളിൽ, എടിഎമ്മുകളിൽ 'മോദി സ്മരിക്കപ്പെടുന്നു'... തുമ്മല്‍ മാറാതെ മോദി കുഴങ്ങി; ജപ്പാൻ പൊങ്കാല!!

നോട്ട് നിരോധനത്തിന് പിറകേ ജപ്പാനില്‍ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രോളേഴ്സ് വെറുതേ വിടുന്നില്ല

  • By Desk
Google Oneindia Malayalam News

പ്രധാനമന്ത്രി നകേന്ദ്ര മോദി ഇപ്പോള്‍ ജപ്പാനിലാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം ആണ് മോദി ത്രിദിന സന്ദര്‍ശനത്തിനായി ജപ്പാനിലേക്ക് പോയത്.

നാട്ടിലാണെങ്കില്‍ ജനങ്ങള്‍ എടിഎമ്മുകളിലും ബാങ്കുകളിലുപം ക്യൂ നിന്ന് വലയുകയാണ്. ഈ ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ ഏറ്റവും അധികം സ്മരിക്കുന്നത് മോദിയെ ആണെന്നാണ് ട്രോളേഴ്‌സ് പറയുന്നത്.

ഇങ്ങനെ വലഞ്ഞാല്‍ പിന്നെ എങ്ങനെ 'സ്മരിക്കാതിരിക്കും'!!! ഇപ്പോഴത്തെ ബുദ്ധിമുട്ടുകളൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന് വാദിക്കുന്ന 'സംഘികളേയും' ട്രോളേഴ്‌സ് വെറുതേ വിടുന്നില്ല!!!

സഹിക്കാന്‍ വയ്യാതെ

സഹിക്കാന്‍ വയ്യാതെ

രാജ്യത്തെ ജനങ്ങള്‍ പൊരിവെയിലത്ത് നോട്ട് മാറ്റി വാങ്ങാന്‍ ബുദ്ധിമുട്ടി നില്‍ക്കുന്നത് കണ്ടിട്ട് മോദിയ്ക്ക് സഹിക്കുന്നില്ലത്രെ. അതുകൊണ്ടാണത്രെ അദ്ദേഹം നേരെ ജപ്പാനിലേക്ക് പോയത്!!!

ക്യൂ

ക്യൂ

ഇവിടെ ജനങ്ങള്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിയ്ക്ക് ജപ്പാനില്‍ വല്ല സമാധാനവും ഉണ്ടാകുമോ? അദ്ദേഹവും അവിടെ ക്യൂവിലാണ്... ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് വേണ്ടി!!!

പുകഴ്ത്തിത്തീര്‍ന്നോ

പുകഴ്ത്തിത്തീര്‍ന്നോ

മോദി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പുകഴ്ത്തലോട് പുകഴ്ത്തലാണ്. പക്ഷേ ആരുടേയെങ്കിലും കൈയ്യില്‍ ചില്ലറയുണ്ടോ എന്ന് ചോദിക്കരുത്!!!!

 കുരുക്ക്

കുരുക്ക്

പുകഴ്ത്തിപ്പുകഴ്ത്തി ഒരു വഴിക്കായി. പ്രതിഷേധിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കി. ഇനി ബാങ്കില്‍ പോയി നോട്ട് മാറ്റി വാങ്ങാം എന്ന് വിചാരിച്ചിറങ്ങിയപ്പോഴാണത്രെ കുരുക്കിന്റെ ശക്തി അറിഞ്ഞത്!!!

പാകിസ്താന്‍

പാകിസ്താന്‍

ഇങ്ങനെ ഒരു പ്രധാനമന്ത്രി തങ്ങള്‍ക്കില്ലാതെ പോയല്ലോ എന്നാണത്രെ പാകിസ്താനിലെ ജനങ്ങള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ വേഗം കൊണ്ടുപോയ്‌ക്കോളൂ എന്നാണത്രെ ഇന്ത്യന്‍ ജനത പറയുന്നത്. പോകുമ്പോള്‍ സംഘികളെ കൂടി കൊണ്ടുപോകണം എന്ന് മാത്രം.

കലാസ്‌നേഹി

കലാസ്‌നേഹി

യഥാര്‍ത്ഥ കലാകാരന്ഡമാര്‍ ഇങ്ങനെയാണ്. എന്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായാലും കലയെ അഗാധമായി അങ്ങ് സ്‌നേഹിച്ച് കളയും!!!

 തുമ്മല്‍

തുമ്മല്‍

രണ്ട് മൂന്ന് ദിവസമായിട്ട് മോദിജിയ്ക്ക് കലശലായ തുമ്മലാണത്രെ.... ഇങ്ങനെ 'സ്മരിക്കപ്പെട്ടാല്‍' പിന്നെങ്ങനെ തുമ്മല്‍ മാറാനാണ്!!!

അവസ്ഥ

അവസ്ഥ

ജനങ്ങള്‍ ഇവിടെ നോട്ട് മാറിക്കിട്ടാനും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും വരി നിന്ന് നടുവൊടിഞ്ഞിരിക്കുന്നു. മോദിജി അങ്ങ് ജപ്പാനില്‍ പീപ്പി വായിക്കുന്നു!!!

ജപ്പാനില്‍

ജപ്പാനില്‍

ജപ്പാനില്‍ ഇന്ത്യയെ പോലെ ഒന്നും അല്ലത്രെ. അവിടെ ആരും പ്രധാനമന്ത്രിയെ കളിയാക്കുക പോലും ഇല്ലെന്നാണത്രെ മടങ്ങിയെത്തിയ മോദിജി പറഞ്ഞത്!!!

അച്ഛാ ദിന്‍

അച്ഛാ ദിന്‍

മല്ലൂസിന്റെ സ്വഭാവം വച്ച് പണികൊടുക്കുന്നവരെ തന്തയ്ക്ക് വിളിച്ചിരിക്കും. ഇനിയിപ്പോള്‍ അച്ഛാ ദിന്‍ എന്ന് ഉദ്ദേശിച്ചത് ഈ സവിശേഷ സാഹചര്യത്തെ ആണോ എന്നാണ് ട്രോളേഴ്‌സിന് സംശയം.

അവിടെയൊക്കെ

അവിടെയൊക്കെ

ഇവിടെയിപ്പോ നോട്ട് മാറ്റി കിട്ടാത്തതാണല്ലോ പ്രശ്‌നം. ജപ്പാനിലൊക്കെ നോട്ട് പിന്‍വലിച്ചാല്‍ പിന്നെ പകരം നോട്ട് കൊടുക്കുകയേ വേണ്ടത്രെ!!!!

ബലാത്സംഗം

ബലാത്സംഗം

കള്ളനോട്ടിന്റെ കാര്യത്തില്‍ ഇങ്ങനെയാണ് തീരുമാനമെങ്കില്‍ ബലാത്സംഗത്തിന്റെ കാര്യത്തില്‍ എന്തായിരിക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് ചിലരുടെ സംശയം.

സ്മരണ

സ്മരണ

ഈ സ്മരണ അടുത്ത കാലത്തൊന്നും തീരുമെന്ന് തോന്നുന്നില്ല. ബാങ്കിലും എടിഎമ്മിലും ഒക്കെ പണം വന്ന് ജനങ്ങള്‍ക്ക് കിട്ടിത്തുടങ്ങിയാല്‍ ചിലപ്പോള്‍ തുമ്മല്‍ മാറും!!!

വീണവായന

വീണവായന

റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച ആളാണ് നീറോ ചക്രവര്‍ത്തി. ഇനിയിപ്പോള്‍ പുതിയ ചൊല്ല് വരുമോ എന്നാണ് സംശയം!

124 കോടി ജനങ്ങള്‍

124 കോടി ജനങ്ങള്‍

എന്തായാലും ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും കഷ്ടപ്പാടിലാണ്. അപ്പോള്‍ പിന്നെ സ്മരണയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!!!

അമിത് ഷാ

അമിത് ഷാ

അതിനിടയ്ക്ക് നോട്ട് നിരോധനത്തെ പിന്തുണച്ച് അമിത് ഷായും രംഗത്തെത്തി. അപ്പോള്‍ പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ!!!

ഇതാണോ

ഇതാണോ

കഷ്ടപ്പെട്ട് വരി നിന്നപ്പോള്‍ പലര്‍ക്കും കിട്ടിയത് രണ്ടായിരത്തിന്റെ നോട്ട്. അത് എന്ത് ചെയ്യണം എന്നറിയാതെ ജനം വാ പൊളിച്ച് നില്‍ക്കുമ്പോള്‍ മോദിജി ജപ്പാനില്‍ ബുള്ളറ്റ് ട്രെയ്‌നില്‍!!!

 ഒന്ന് വരി നിന്നാല്‍ മതി

ഒന്ന് വരി നിന്നാല്‍ മതി

മോദിയ്ക്ക് ജയ് വിളിക്കുന്നവരോട് ട്രോളേഴ്‌സ് പറയുന്ന കാര്യം ഇതാണ്.... ബാങ്കിലെ ക്യൂവില്‍ ഒന്ന് നിന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോള്‍ അവര്‍ക്ക് ഉള്ളുവത്രെ!!!

മറന്നുപോയോ

മറന്നുപോയോ

മോദിയെ പ്രകീര്‍ത്തിച്ചും നോട്ട് നിരോധനത്തെ പിന്തുണച്ചും രംഗത്ത് വന്നിരുന്ന പലരും ഇപ്പോള്‍ മുഖം ചുളിച്ച് തുടങ്ങി. ബാങ്കില്‍ ക്യൂ നില്‍ക്കുമ്പോള്‍ അവര്‍ക്ക് മുമ്പ് പറഞ്ഞതൊന്നും ഓര്‍മ വരുന്നില്ലത്രെ!!!

പണി പാളിയപ്പോള്‍

പണി പാളിയപ്പോള്‍

നോട്ട് നിരോധനം വിചാരിച്ചതുപോലെ അത്ര സിംപിളായില്ല. അതുകൊണ്ട് പണിപാളിയതറിഞ്ഞ് പ്രധാനമന്ത്രി ജപ്പാനിലേക്ക് പോയതാണെന്ന് വരെ എത്തി പരിഹാസം.

English summary
Note Ban: Troll against Narendra Modi for his Japan visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X