ഉത്തര്‍പ്രദേശില്‍ വോട്ടുകച്ചവടത്തിന് ഒഴുകിയത് ആയിരം കോടി..!! വോട്ടൊന്നിന് 750 രൂപ..!!
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വന്‍ വോട്ടുകച്ചവടമാണ് നടന്നത് എന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. കോടികളുടെ വോട്ടുകച്ചവടമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വിവിധ പാര്‍ട്ടികള്‍ ആകെ ഉത്തര്‍പ്രദേശില്‍ വോട്ടിന് വേണ്ടി ഒഴുക്കിയത് ആയിരം കോടിയോളം രൂപയാണ്.
Read Also: മിഷേൽ കേസിലെ പ്രതിയെ എന്തുവില കൊടുത്തും രക്ഷിക്കും'..!! നീയൊന്നും ഒരു ചുക്കും ചെയ്യില്ല'..! വീഡിയോ
Read Also: സ്‌കൂളില്‍ ഉച്ചഭക്ഷണമില്ല..!! ഇവിടെ വിശക്കുമ്പോൾ കുട്ടികള്‍ കഴിക്കുന്നത് എലിയേയും അണ്ണാനേയും..!!

ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും ഭരണകക്ഷിയായിരുന്ന സമാജ്വാദി പാര്‍ട്ടിക്കും അഭിമാന പോരാട്ടമായിരുന്നു ഉത്തര്‍പ്രദേശിലേത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പും രാജ്യസഭയിലെ അംഗബലവുമെല്ലാം ബിജെപിക്ക് ജയം എന്നത് അത്യാവശ്യമാക്കിത്തീര്‍ത്തും യുപിയില്‍.

ജയിക്കാനായി പാര്‍ട്ടികള്‍ ജാതി- മത വോ്ട്ടുകളെ കൂടെ നിര്‍ത്താന്‍ പലകളികളും ഉത്തര്‍പ്രദേശില്‍ കളിച്ചു. വര്‍ഗ വികാരങ്ങള്‍ക്കൊപ്പം പണവും ഉത്തര്‍പ്രദേശില്‍ നന്നായി ഒഴുകി എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനും മറ്റുമായി ഉത്തര്‍പ്രദേശില്‍ പൊടിച്ചത് ആയിരങ്ങളോ പതിനായിരങ്ങളോ അല്ല, കോടികളാണ്. കൃത്യമായി പറഞ്ഞാല്‍ 5,500 കോടി രൂപയെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുക്കിയത് ആയിരം കോടിയും.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത മൂന്നിലൊന്നു വോട്ടര്‍മാരും വോട്ട് ചെയ്യാന്‍ പണമോ മദ്യമോ വാങ്ങിയെന്ന് തുറന്ന് സമ്മതിക്കുന്നു. ഓരോ വോട്ടിനും 750 രൂപ വീതമാണ് പാര്‍ട്ടികള്‍ക്ക് ചിലവായത്.

ഉത്തര്‍പ്രദേശിലേത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. തിരഞ്ഞെടുപ്പിനിടെ യുപിയില്‍ നിന്നും 200 കോടിയോളം രൂപ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. പഞ്ചാബില്‍ നിന്നും നൂറ് കോടിയോളവും പിടിച്ചെടുത്തു.












Click it and Unblock the Notifications