കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കല്യാണം മുടക്കി' മോദിയാണോ ഇന്ത്യ ഒന്നാം നമ്പറാക്കാന്‍ പോകുന്നത്? തമാശയല്ല, ഗുരുതരമാണ്

വിവാഹാവശ്യങ്ങള്‍ക്കായി സ്വരൂപിച്ചുവച്ച പണം മുഴുവന്‍ വിലയില്ലാതായിപ്പോയതിന്‍റെ ദുരിതമാണ് പലരും അനുഭവിക്കുന്നത്

Google Oneindia Malayalam News

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കള്ള നോട്ടുകളെല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ അതിനൊപ്പം തന്നെ നരേന്ദ്ര മോദിയ്ക്ക് ഒരു പേരും കിട്ടിയിട്ടുണ്ട്... കല്യാണം മുടക്കി!!!

ഇതൊരു തമാശയായി പറഞ്ഞതല്ല. പല കല്യാണങ്ങളും കഴിഞ്ഞ ദിവസം എങ്ങനെയാണ് നടന്നത് എന്ന് ചോദിച്ചാല്‍ അത് നടത്തിയവര്‍ തലയില്‍ കൈവച്ച് മോദിയെ ശപിക്കും. അത്രയും ദുരിതമായിരുന്നു നോട്ട് നിരോധനം അവര്‍ക്ക് സമ്മാനിച്ചത്. ‍ ഇനിയുള്ള ദിവസങ്ങളിലും കാര്യങ്ങള്‍ അത്രയ്ക്കങ്ങ് മെച്ചപ്പെടാന്‍ സാധ്യതയില്ല.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ അത് മാറ്റി വയ്ക്കാം എന്ന് പറയുന്നത് പോലും സാധ്യമല്ല. എങ്കിലും അത് മാറ്റി വയ്ക്കാം. എന്നാല്‍ ഒരു വിവാഹ വീട്ടിലെ മറ്റ് ചെലവുകള്‍ എങ്ങനെ നിവൃത്തിക്കും. കടലാസിന്റെ വില മാത്രമുള്ള ആ നോട്ടുകള്‍ കൊണ്ട് എന്ത് കാണിക്കും?

 പാഴായിപ്പോയി

പാഴായിപ്പോയി

വിവാഹാവശ്യത്തിനായി പണം കൈവശം ഉള്ളവരുണ്ടാകും. പലരില്‍ നിന്നായി കടം വാങ്ങിയവരുണ്ടാവും. എന്നാല്‍ ആ പണത്തിനെല്ലാം ഒരു വിലയും ഇല്ലാതായാല്‍ വീട്ടുകാര്‍ എന്ത് ചെയ്യും.

 ദയനീയാവസ്ഥ

ദയനീയാവസ്ഥ

സ്വന്തം പണമാണ് കൈവശം ഉള്ളത് എങ്കില്‍ വലിയ കുഴപ്പമില്ല. കല്യാണത്തിന് വേണ്ടി കടം വാങ്ങിച്ചതാണെങ്കില്‍ എന്താകും സ്ഥിതി? ആ പണം ചെലവഴിക്കാനും പറ്റില്ല, വിലയുളള നോട്ടുകളായി തിരിച്ച് നല്‍കുകയം വേണം.

 പുരോഹിതന്‍

പുരോഹിതന്‍

ഇന്ത്യന്‍ സമൂഹത്തില്‍ മതരഹിത വിവാഹങ്ങള്‍ വളരെ കുറവാണ്. വിവാഹം നടത്താന്‍ പുരോഹിതര്‍ അത്യാവശ്യവും ആണ്. അവര്‍ക്ക് നല്‍കാനുള്ള പണം പോലും പലരുടേയും കൈവശം ഇല്ല.

 ചെലവുകള്‍

ചെലവുകള്‍

വലിയ ചെലവ് വരുന്ന കാര്യങ്ങളില്‍ ചില നീക്കുപോക്കുകള്‍ സാധ്യമാകും. കാറ്ററിങ്, പന്തല്‍, വാഹനം തുടങ്ങിയ കാര്യങ്ങളില്‍ ഇത്തിരി സാവകാശം ചോദിക്കാം. പക്ഷേ വിവാഹ വീട്ടില്‍ വേണ്ടിവരുന്ന അത്യാവശ്യ ചെലവുകള്‍ ആകെ അവതാളത്തിലാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

സമ്മാനം

സമ്മാനം

വിവാഹ സമ്മാനം ഒരു സന്തോഷം ആണ്- കൊടുക്കന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും. എന്നാല്‍ ഒരു സമ്മാനം പോലും വാങ്ങി നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണ് മിക്കവരും.

 പണം

പണം

വിവാഹം ഒരു പരസ്പര സഹകരണ സമ്പ്രദായമാണ്. ബന്ധുക്കളും നാട്ടുകാരും പണം കൊടുത്ത് സഹായിക്കും. അങ്ങോട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ ഇങ്ങോട്ടും കിട്ടണം. എന്നാല്‍ ഈ സാഹചര്യത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ പണം നല്‍കാന്‍ എത്ര പേര്‍ക്ക് സാധിക്കും.

സ്ത്രീധനം

സ്ത്രീധനം

സ്ത്രീധനം വാങ്ങുന്നവര്‍ തന്നെ കുഴപ്പക്കാരാണ്. അപ്പോള്‍ പിന്നെ മോദിയുടെ നയം ഒക്കെ പറഞ്ഞാല്‍ അവര്‍ക്ക് ബോധ്യം വരുമോ? അങ്ങനേയും കല്യാണങ്ങള്‍ മുടങ്ങാനുള്ള സാധ്യതയുണ്ട്.

 ബാങ്ക് തുറന്നാല്‍

ബാങ്ക് തുറന്നാല്‍

ഇനി ബാങ്ക് തുറന്നാല്‍ കാര്യങ്ങളെല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ... അതും ഇല്ല. പരമാവധി കിട്ടുക 4,000 രൂപയല്ലേ. അതുകൊണ്ട് കല്യാണ ചെലവുകള്‍ എങ്ങനെ നടത്തും.

 മാറ്റി വയ്ക്കുക

മാറ്റി വയ്ക്കുക

നോട്ട് നിരോധനം വന്നതോടെ പല വിവാഹങ്ങളും മാറ്റിവച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിനേക്കാള്‍ കഷ്ടമാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും സ്ഥിതി.

English summary
Because of Note Ban, some marriages are postponed. Common man is still panic how to manage functions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X