കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാറിനെ ഭയപ്പെടേണ്ടതില്ല: ഗീലാനി

  • By Aswathi
Google Oneindia Malayalam News

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ബി ജെ പി സര്‍ക്കാറിനെയോ ഒരു അണു പോലും ഭയപ്പെടേണ്ടതില്ലെന്ന് തീവ്ര ഹുറിയത്ത് നേതാവ് സയ്യ്ദ് അലി ഷ ഗീലാനി. മോദിയുടെ രാജ്യഭരണത്തില്‍ മറ്റ് സര്‍ക്കാറില്‍ നിന്ന് വ്യത്യസ്തമായതൊന്നും തന്നെയില്ലെന്നും ഗീലാനി അഭിപ്രായപ്പെട്ടു.

മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനും നരേന്ദ്ര മോദി സര്‍ക്കാറിനും തമ്മില്‍ രണ്ടേ രണ്ട് വ്യത്യാസങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ് സയ്യ്ദ് ഗീലാനി പറയുന്നത്. അത് സംസാരിക്കുന്ന രീതിയില്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

syed-ali-shah-geelani

മന്‍മോഹന്‍ സിംഗ് എന്ന പ്രധാനമന്ത്രി മൃദുലമായാണ് സംസാരിച്ചിരുന്നത്. മോദി സംസാരിക്കുന്നത് ദൃഢതയോടുകൂടിയാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല- ഗീലാനി പറഞ്ഞു.

മുഖ്യതാര പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി സജാദ് ഗനി ലോണ്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ പീപ്പഌസ് കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളും ഒറുപോലെയാണെന്നും സയ്യ്ദ് ഗിലാനി അഭിപ്രായപ്പെടുന്നു.

English summary
Hurriyat hawk Syed Ali Shah Geelani on Monday said there is nothing to fear about the BJP government at the Centre as there is not an iota of difference in the policies pursued by the current dispensation and the preceding regime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X