കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് യഥാര്‍ത്ഥ രാജ്യദ്രോഹം, കശ്മീരില്‍ പിന്നോട്ടില്ല, മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രിയങ്ക

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ പ്രതിപക്ഷത്തിനെതിരെയുള്ള ബിജെപിയുടെ വിമര്‍ശനത്തില്‍ കടുത്ത പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. കശ്മീരില്‍ പ്രതിപക്ഷത്തെ തടഞ്ഞതും അവരെ അടിച്ചമര്‍ത്തുന്നതുമാണ് യഥാര്‍ത്ഥ രാഷ്ട്രീയവത്കരണം. ഇതിനേക്കാള്‍ വലിയ ദേശവിരുദ്ധത ഇല്ലെന്നും പ്രിയങ്ക ആരോപിച്ചു. കശ്മീരില്‍ ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയെന്നും, എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

1

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കശ്മീരില്‍ വെച്ച് സര്‍ക്കാര്‍ തടഞ്ഞിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ഇവരെ ദില്ലിയിലേക്ക് മടക്കി അയക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരിലെ സാഹചര്യം എന്താണെന്ന് വിലയിരുത്താനാണ് രാഹുല്‍ എത്തിയത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും രാഹുലിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ക്ഷണം സ്വീകരിച്ചതിന് പിന്നാലെ രാഷ്ട്രീയം കളിക്കുകയാണ് അദ്ദേഹമെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ ഗാന്ധിയോട് കശ്മീരില്‍ തനിക്കും കുടുംബത്തിന് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു സ്ത്രീ പറയുന്നുണ്ട്. ഇത് ഉയര്‍ത്തി കാണിച്ചാണ് പ്രിയങ്ക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത് എത്രകാലം തുടരും. ഇത് ലക്ഷങ്ങളില്‍ ഒരു സ്ത്രീയുടെ കാര്യമാണ്. ഒരുപാട് പേരെ കശ്മീരില്‍ നിശബ്ദരാക്കിയിരിക്കുകയാണ്. ദേശീയതയുടെ പേരിലാണ് ഈ ദ്രോഹം നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

കശ്മീരിലെ സര്‍ക്കാര്‍ നയത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്നത് ഓരോ പൗരന്റെയും കടമയാണ്. അത് കോണ്‍ഗ്രസ് ഒരിക്കലു അവസാനിപ്പിക്കില്ല. സര്‍ക്കാര്‍ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കിയുള്ള നീക്കത്തെ ഇല്ലാതാക്കുന്നത് വരെ കോണ്‍ഗ്രസ് പോരാടും. മോദി സര്‍ക്കാര്‍ കശ്മീര്‍ വിഷയത്തെ രാഷ്ട്രീയവത്കരിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. അതേസമയം കശ്മീരില്‍ പ്രശ്‌നങ്ങള്‍ക്കാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

മഹാരാഷ്ട്രയില്‍ രണ്ട് വെല്ലുവിളിയുമായി കോണ്‍ഗ്രസ്... ആ നേതാവ് വേണ്ടെന്ന് സഖ്യം!!മഹാരാഷ്ട്രയില്‍ രണ്ട് വെല്ലുവിളിയുമായി കോണ്‍ഗ്രസ്... ആ നേതാവ് വേണ്ടെന്ന് സഖ്യം!!

English summary
nothing more anti national priyanka slams centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X