കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ സിംഹം പുതിയ പേരില്‍!! മോദിയുടെ 20 ലക്ഷം കോടിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വയം പര്യാപ്ത ഇന്ത്യ ദൗത്യം പുതിയതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന സങ്കല്‍പ്പം വീണ്ടും പാക്ക് ചെയ്തതാണിതെന്ന് അദ്ദേഹം പറഞ്ഞു. പഴയ സിംഹത്തെ പുതിയ പേരില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. വലിയ സ്വപ്‌നങ്ങളുമായി വീണ്ടും മോദി എത്തിയിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

12

20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും പാക്കേജിന്റെ ഗുണം ലഭിക്കും. ജിഡിപിയുടെ 10 ശതമാനം പാക്കേജിനായി മാറ്റിവയ്ക്കുമെന്നും മോദി പറഞ്ഞു.

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

നാലാംഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച് പ്രസംഗത്തില്‍ പ്രധാനമന്ത്രി സൂചന നല്‍കി. ഇതുവരെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും നാലാംഘട്ട ലോക്ക് ഡൗണ്‍ എന്നും മോദി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഈ മാസം 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി.

20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭാര്‍ ഭാരത് എന്താണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യം സ്വയം പര്യാപ്തമാകുന്നത് സംബന്ധിച്ച ദൗത്യമാണിതെന്ന് മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Congress leaders take a dig at Modi’s announcement of ₹20-lakh-crore package | Oneindia Malayalam

അഞ്ച് കാര്യങ്ങളാണ് പദ്ധതിയുടെ നെടുംതൂണുകള്‍. മികച്ച സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതികതയില്‍ അടിസ്ഥാനമാക്കിയ സംവിധാനം, ജനസംഖ്യാ ശാസ്ത്രം, ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണവ. ഈ പദ്ധതിയിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

https://malayalam.oneindia.com/news/kerala/heavy-rain-expecting-in-kerala-for-the-coming-five-days-informs-imd-248179.html

English summary
Nothing New: Says Shashi Tharoor MP on Modi’s Self-reliant India Mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X