കട്ജുവിനെന്താ കൊമ്പുണ്ടോ; പ്രമേയം പാസാക്കിയാലെന്താ പ്രശ്നം?
ദില്ലി: ഭരണഘടനാ പരമായ പദവികള്‍ വഹിച്ച ആളാണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ് മാര്‍ക്കണ്ഡേയ കട്ജു. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്ന കാര്യമായാലും മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്ര ബോസിനെയും വിമര്‍ശിക്കുന്ന കാര്യമായാലും കട്ജു തനിക്ക് പറയാനുള്ളത് പറഞ്ഞിരിക്കും. ഇടയ്ക്ക് ഒരുവേള ഒരു പടി കടന്ന് കത്രീന കൈഫിനെ രാഷ്ട്രപതിയാക്കണം എന്ന് വരെ പറഞ്ഞിട്ടുണ്ട് ഇദ്ദേഹം.
എന്നാല്‍ ഇത്തവണ കട്ജുവിന് ചെറിയൊരു പണി കിട്ടി. മഹാത്മാ ഗാന്ധിക്കും സുഭാഷ് ചന്ദ്രബോസിനും എതിരെ കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കുന്നത് വരെയെത്തി കാര്യങ്ങള്‍. പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ കട്ജു നടത്തിയ പരാമര്‍ശം അപകീര്‍ത്തിപരമാണ് എന്നായിരുന്നു പ്രമേയം.

അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ് പാര്‍ലമെന്റ് പാസാക്കിയ പ്രമേയം എന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചു മുന്‍ സുപ്രീം കോടതി ജഡ്ജി കൂടിയായ കട്ജു. കേസില്‍ വാദം കേള്‍ക്കാമെന്ന് സമ്മതിച്ചെങ്കിലും പ്രമേയത്തില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നുമില്ല എന്നാണ് കോടതി പറയുന്നത്.
വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ ഗാന്ധിജി പരിപോഷിപ്പിച്ചു എന്നും ബോസ് ജപ്പാന്റെ സാമ്രാജ്യത്വ അജണ്ടയെ പിന്തുണച്ചു എന്നുമായിരുന്നു കട്ജുവിന്റെ വിമര്‍ശനം. വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്നും കട്ജുവിന് രൂക്ഷമായ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് കട്ജുവിനെതിരെ പ്രമേയം പാസാക്കിയത്.
പാര്‍ലമെന്റ് പ്രമേയം കട്ജുവിന്റെ പേരിന് കുഴപ്പമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. മാത്രമല്ല, പൊതുവേദിയില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാവണമെന്ന സന്ദേശവും പരമോന്നത കോടതി നല്കി. ജസ്റ്റിസ് ടി എസ് താക്കൂര്‍ അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കട്ജുവിന്റെ ഹര്‍ജി പരിഗണിച്ചത്.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം












Click it and Unblock the Notifications