കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതേരതരത്വവും സോഷ്യലിസവും വേണ്ട: ശിവസേനയെ പിന്തുണച്ച് ബിജെപി മന്ത്രി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഭരണഘടനയുടെ പീഠികയില്‍ നിന്ന് 'മതേതരത്വം', 'സോഷ്യലിസം' എന്നീ വാക്കുകള്‍ ഒഴിവാക്കണം എന്ന ശിവസേനയുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി മന്ത്രിയും രംഗത്ത്. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ടെലികോം മന്ത്രിയും ആയ രവി ശങ്കര്‍ പ്രസാദ് ആണ് വിവാദം വീണ്ടും ആളിക്കത്തിച്ചത്.

ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ബുദ്ധിമാന്‍മാര്‍ ആയിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവും ബിആര്‍ അംബേദ്കറും എന്നാണ് രവിശങ്കര്‍ പ്രസാദ് പറയുന്നത്. അതുകൊണ്ടാണ് അവര്‍ യഥാര്‍ത്ഥ ഭരണഘടനയുടെ പീഠികയില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

Shiv Sena

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച പരസ്യത്തിലുള്ളതാണ് ഭരണഘടനയുടെ യഥാര്‍ത്ഥ പീഠിക എന്നാണ് ബിജെപി നേതാവിന്റെ വാദം. നെഹ്‌റിവനേയും അംബേദ്കറേയും പോലുള്ളവര്‍ തയ്യാറാക്കിയ ആ പീഠികയില്‍ മതേതരത്വത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും പറയുന്നില്ലെന്നും മന്ത്രി പറയുന്നു.

Ravi Shankar Prasad

നെഹ്‌റുവിന് മതേതരത്വത്തെക്കുറിച്ച് അറിയാഞ്ഞിട്ടാണോ..? അടിയന്തരാവസ്ഥക്കാലത്താണ് ഈ രണ്ട് വാക്കുകളും ഭരണഘടനയുടെ പീഠികയില്‍ ഭേദഗതിയോട് ചേര്‍ത്തത്. ഇപ്പോള്‍ അത് സംബന്ധിച്ച് ഒരു സംവാദം ഉയര്‍ന്ന് വരുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തിന് മുന്നില്‍ തങ്ങള്‍ വച്ചത് ഭരണഘടനയുടെ യഥാര്‍ത്ഥ പീഠികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും, ഭരണഘടനയുടെ പീഠികയില്‍ നിന്ന് 'മതേതരത്വം', ' സോഷ്യലിസം' എന്നീ വാക്കുകള്‍ ഒഴിവാക്കണം എന്നും ആയിരുന്നു ശിവസേന നേതാവ് സഞ്ജയ് റോട്ട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ബിജെപിയുടെ മുതിര്‍ന്ന കേന്ദ്ര മന്ത്രികൂടി ശിവസേനയുടെ ആവശ്യത്തെ പിന്തുണച്ചതോടെ വിവാദം വീണ്ടും പടരും എന്ന് ഉറപ്പാണ്.

English summary
Nothing wrong in Sena's demand for deleting 'secular' & 'socialist' words from Constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X