കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ മദ്യനിരോധനം കടുത്ത നടപടിയാണെന്ന് സുപ്രീം കോടതി

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നതില്‍ തെറ്റ് എന്തെന്ന് സുപ്രീം കോടതി . ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരമാര്‍ശം. സമ്പൂര്‍ണ മദ്യനിരോധനം കടുത്ത നടപടിയാണെന്നും കോടതി

വിഎം സുധീരനും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കമാണോ മദ്യം നയത്തിലേക്ക് നയിച്ചതെന്നും സുപ്രീം കോടതി ചോദിച്ചു.കേരളത്തിലുള്ളവര്‍ക്ക് പണം കൂടുതല്‍ ഉള്ളതുകൊണ്ടാണോ മദ്യ ഉപയോഗം വര്‍ധിച്ചതെന്നും കോടതി ചോദിച്ചു.

supremecourt

വീട്ടില്‍ കൊണ്ട് വന്ന് മദ്യപിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും കോടതി പറഞ്ഞു. യുവാക്കള്‍ മദ്യപാനം കുറയ്ക്കണം. ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. ഏകാംഗ കമ്മീഷന്റേയോ ടാക്‌സേഷന്‍ കമ്മിറ്റിയുടേയോ ശുപാര്‍ശകള്‍ പാലിക്കണം എന്നില്ല.

ലൈസന്‍സ് ലഭിക്കാന്‍ ബാര്‍ ഉടമകള്‍ക്ക് അവകാശം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിച്ചത്

English summary
The Supreme Court on Thursday asked what is wrong in implementing step-by-step alcohol prohibition in Kerala while considering a petition by bar owners in the State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X