ദൈവത്തിനും നികുതി! കുടിശ്ശിക തീര്‍ക്കാന്‍ ഹനുമാന് നോട്ടീസ്
പട്‌ന: നികുതി കുടിശ്ശിക തീര്‍ക്കാന്‍ ഹനുമാന് നോട്ടീസ്. അരാ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വസ്തുനികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ
ഹനുമാനോട് 4.33 ലക്ഷം രൂപ നികുതി അയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചത്. നേരത്തെ രണ്ട് തവണ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് ക്ഷേത്ര അധികൃതര്‍ക്ക് നോട്ടീസയച്ചിരുന്നുവെങ്കിലും നികുതി അയക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വഴി തേടിയതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം.
4.33 ലക്ഷം രൂപ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ ഹനുമാന്‍ എത്രയും പെട്ടെന്ന് തുക അടയക്കണമെന്നും അതിനായി നോട്ടീസ് അയക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. ഹനുമാന്റെ പേരിലാണ് സ്വത്തുവകകള്‍ ഉള്ളത് എന്നിരുന്നാലും ക്ഷേത്ര കമ്മറ്റിക്കാണ് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ റോഹത്താസ് ജില്ലയിലെ പ്രാദേശിക കോടതിയില്‍ നേരിട്ട് ഹാജരാവാനാവശ്യപ്പെട്ട് ഹനുമാന് സമന്‍സ് അയച്ചിരുന്നു.
നികുതി അടക്കാന്‍ വീഴ്ച വരുത്തിയ ആറ് പേരുടെ പേരുകളുള്‍പ്പെടുത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ ഹോര്‍ഡിംഗുകളും സ്ഥാപിക്കുമെന്നും നോട്ടീസ് അയച്ചിട്ടും നികുതി അടയക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹനുമാന്റെ പേരും ഹോര്‍ഡിംഗില്‍ പ്രദര്‍ശിപ്പിക്കുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications