Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കർക്കെതിരെ വിമർശനം; 7 കോൺഗ്രസ് എംഎൽഎാർക്കെതിരെ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം; കെഎം ഷാജി എംഎൽഎക്കെതിരെ വിജിലൻസ് കേസ് എടുക്കാൻ അനുമതി നൽകിയതിന് സ്പീക്കർക്കെതിരെ രംഗത്തെത്തിയ കോൺഗ്രസ് എംഎൽഎമാർക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ടിവി രാജേഷ് എംഎൽഎയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. ആറ് കോൺഗ്രസ് എംഎൽഎമാർക്കെതിരെയാണ് നോട്ടീസ് .

 kmshaji-15874

വിഡി സതീശൻ, എപി അനില്‍കുമാര്‍, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെഎസ് ശബരീനാഥ്, അന്‍വര്‍ സാദത്ത് എന്നീ എംഎൽഎമാരാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.കെഎം ഷാജിക്കെതിരെ നടപടിയെടുത്തപ്പോൾ സ്പീക്കർ യാതൊരു നിഷ്പക്ഷതയും പുലർത്തിയിട്ടില്ല. നിയമസഭാ-ലോക്സഭാ അംഗങ്ങള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനും പ്രോസിക്യൂഷനും സ്പീക്കറുടെ അനുമതിവേണമെന്ന് അഴിമതി നിരോധന നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതെല്ലാം ലംഘിച്ച് കൊണ്ടാണ് സ്പീക്കർ എംഎൽഎക്കെതിരെ നടപടിയെടുത്തത്.

സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുള്ളത്. എന്നാല്‍ തനിക്ക് കീഴിലുള്ള അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ അവസരമുണ്ടാക്കിയെന്നും എംഎൽഎമാർ ആരോപിച്ചിരുന്നു. അതേസമയം ആരോപണത്തിൽ കഴിഞ്ഞ ദിവസം നിയമസഭ സെക്രട്ടറിയേറ്റ് വിശദീകരണം നൽകിയിരുന്നു. വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നിയമസഭാ സെക്രട്ടറി പത്രകുറിപ്പിലൂടെ വിശദീകരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+