കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കർക്കെതിരെ വിമർശനം; 7 കോൺഗ്രസ് എംഎൽഎാർക്കെതിരെ അവകാശലംഘന നോട്ടീസ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കെഎം ഷാജി എംഎൽഎക്കെതിരെ വിജിലൻസ് കേസ് എടുക്കാൻ അനുമതി നൽകിയതിന് സ്പീക്കർക്കെതിരെ രംഗത്തെത്തിയ കോൺഗ്രസ് എംഎൽഎമാർക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ടിവി രാജേഷ് എംഎൽഎയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. ആറ് കോൺഗ്രസ് എംഎൽഎമാർക്കെതിരെയാണ് നോട്ടീസ് .

 kmshaji-15874

വിഡി സതീശൻ, എപി അനില്‍കുമാര്‍, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെഎസ് ശബരീനാഥ്, അന്‍വര്‍ സാദത്ത് എന്നീ എംഎൽഎമാരാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.കെഎം ഷാജിക്കെതിരെ നടപടിയെടുത്തപ്പോൾ സ്പീക്കർ യാതൊരു നിഷ്പക്ഷതയും പുലർത്തിയിട്ടില്ല. നിയമസഭാ-ലോക്സഭാ അംഗങ്ങള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനും പ്രോസിക്യൂഷനും സ്പീക്കറുടെ അനുമതിവേണമെന്ന് അഴിമതി നിരോധന നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതെല്ലാം ലംഘിച്ച് കൊണ്ടാണ് സ്പീക്കർ എംഎൽഎക്കെതിരെ നടപടിയെടുത്തത്.

സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുള്ളത്. എന്നാല്‍ തനിക്ക് കീഴിലുള്ള അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ അവസരമുണ്ടാക്കിയെന്നും എംഎൽഎമാർ ആരോപിച്ചിരുന്നു. അതേസമയം ആരോപണത്തിൽ കഴിഞ്ഞ ദിവസം നിയമസഭ സെക്രട്ടറിയേറ്റ് വിശദീകരണം നൽകിയിരുന്നു. വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നിയമസഭാ സെക്രട്ടറി പത്രകുറിപ്പിലൂടെ വിശദീകരിച്ചിരുന്നു.

മോദി സർക്കാരിന്റെ വിവാദ ഉത്തരവ്; എടുത്തിട്ട് കുടഞ്ഞ് രാഹുൽ!!പാവങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നുമോദി സർക്കാരിന്റെ വിവാദ ഉത്തരവ്; എടുത്തിട്ട് കുടഞ്ഞ് രാഹുൽ!!പാവങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു

'അരിയെത്രയെന്ന് കേരളം, പയറഞ്ഞാഴിയെന്ന് സിപിഎം; സ്പ്രിങ്കളറിൽ സർക്കാരിനോട് 11 ചോദ്യങ്ങൾ''അരിയെത്രയെന്ന് കേരളം, പയറഞ്ഞാഴിയെന്ന് സിപിഎം; സ്പ്രിങ്കളറിൽ സർക്കാരിനോട് 11 ചോദ്യങ്ങൾ'

റിപ്പബ്ലിക് ടിവിയിൽ ലൈവായി രാജി പ്രഖ്യാപിച്ച് അർണബ് ഗോസ്വാമി! അമ്പരപ്പ്, കയ്യടിച്ച് സോഷ്യൽ മീഡിയ!റിപ്പബ്ലിക് ടിവിയിൽ ലൈവായി രാജി പ്രഖ്യാപിച്ച് അർണബ് ഗോസ്വാമി! അമ്പരപ്പ്, കയ്യടിച്ച് സോഷ്യൽ മീഡിയ!

English summary
Notice of infringment against Congress MLA's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X