കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മുന്നില്‍ കളക്ടര്‍ക്ക് സണ്‍ഗ്ലാസ് വെക്കാം, നോട്ടീസ് വിഡ്ഡിത്തം

Google Oneindia Malayalam News

ബസ്തര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയ ഐ എ എസ് ഓഫീസര്‍ക്ക് നോട്ടീസ് അയച്ചത് വിഡ്ഡിത്തമാണ് എന്ന് ഐ എ എസ് ഏസോസിയേഷന്‍. സിവില്‍ സര്‍വ്വീസ് മാന്വലില്‍ ഇങ്ങനെ ഒരു ഡ്രസ് കോഡിനെക്കുറിച്ച് പറയുന്നില്ല എന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞതായി സി എന്‍ എന്‍ - ഐ ബി എന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയെ കളക്ടര്‍ കാണാന്‍ പോകുമ്പോഴാണ് ഡ്രസ് കോഡ് പാലിക്കേണ്ടത്. എന്നാല്‍ ഇവിടെ സംഭവിച്ചത് അങ്ങനെയല്ല. 45 ഡിഗ്രിയില്‍ അധികം ചൂടില്‍ സഞ്ചരിക്കുമ്പോള്‍ എല്ലായ്‌പോഴും ഡ്രസ് കോഡ് നോക്കാന്‍ പറ്റി എന്ന് വരില്ല. പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ വേണ്ടിയല്ല, കടുത്ത ചൂടില്‍ നിന്നും കണ്ണ് സംരക്ഷിക്കാനാണ് കളക്ടര്‍ സണ്‍ഗ്ലാസ് ധരിച്ചത്. നോട്ടീസ് അയച്ച സര്‍ക്കാര്‍ നടപടിയെ അസോസിയേഷന്‍ വിമര്‍ശിച്ചു.

modi

മാര്‍ച്ച് 9ന് പ്രധാനമന്ത്രി ബസ്തര്‍ സന്ദര്‍ശിച്ചപ്പോഴാണ് കളക്ടര്‍ അമിത് കതാരി സണ്‍ഗ്ലാസ് ധരിച്ചെത്തിയത്. കളക്ടര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചില്ലെന്ന് കാണിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അമിത് കതാരിക്ക് നോട്ടീസ് അയച്ചിരുന്നു. കളക്ടര്‍ നിയമലംഘനമാണ് നടത്തിയതെന്നും അതിനാല്‍ മറുപടി നല്‍കണമെന്നുമായിരുന്നു നോട്ടീസ്.

അമിത് കതാരിക്ക് നോട്ടീസ് അയച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും അമിത് കതാരിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ കളക്ടര്‍ വിശദീകരണം നല്‍കിയേ പറ്റൂ എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.

English summary
An IAS body says notice to Bastar DM for wearing sunglasses during Modi's visit foolish.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X