Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധു നദീജല കരാർ റദ്ദാക്കി വിജ്ഞാപനം: തയ്യാറെടുപ്പുമായി വ്യോമസേനയും; ഒറ്റക്കെട്ടെന്ന് സർവ്വ കക്ഷി യോഗം

ന്യൂഡൽഹി: 1960-ലെ സിന്ധു നദീജല കരാർ (ഇന്ദസ് വാട്ടർ ട്രീറ്റി) മരവിപ്പിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി ഇന്ത്യ. കരാർ റദ്ദാക്കിയ കാര്യ പാകിസ്താനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 'പാകിസ്താന്റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദവും, കരാർ പ്രകാരമുള്ള ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ ആവശ്യങ്ങളോട് പ്രതികരിക്കാത്തതും കരാർ ലംഘനവുമാണ് ഈ തീരുമാനത്തിന് കാരണം' എന്നാണ് കേന്ദ്ര ജല മന്ത്രാലയും പ്രസ്താവനയിലൂടെ അറിയിക്കുന്നത്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയും-പാകിസ്താനും തമ്മിലുള്ള ബന്ധം ഏറ്റവും മോശകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ-ഇ-തൊയ്ബയുടെ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത് ഉള്‍പ്പെടേയുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങിയത്.

india-pak

പഹൽഗാമിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ, മൂന്ന് ഭീകരരിൽ രണ്ടുപേർ പാകിസ്ഥാൻ പൗരന്മാരാണെന്ന് ജമ്മു കശ്മീർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പഹല്‍ഗാം ആക്രമണത്തെ, പാകിസ്താന്‍ പിന്തുണയ്ക്കുന്ന ഭീകരവാദത്തിന്റെ ഭാഗമായി വിലയിരുത്തിയ സാഹചര്യത്തിലായിരുന്നു ഇന്ത്യ കരാർ റദ്ദാക്കുന്നത് ഉള്‍പ്പെടേയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

കരാർ റദ്ദാക്കിയതിനോടൊപ്പം തന്നെ പാകിസ്താന്‍ ഹൈക്കമ്മിഷനിൽ നിന്ന് നയതന്ത്ര-പ്രതിരോധ ഉദ്യോഗസ്ഥരേയും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്.അട്ടാരി-വാഗാ അതിർത്തി അടച്ചുപൂട്ടി. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരുടെ വിസ, മെഡിക്കൽ വിസ ഉൾപ്പെടെ റദ്ദാക്കുകയും ഏപ്രിൽ 27-നകം രാജ്യം വിടണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 വരെ ഇളവുണ്ട്. പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും താൽക്കാലികമായി നിർത്തിവെച്ചു.

ഇന്ത്യക്കുള്ള മറുപടിയെന്നോണം ഷിംല കരാറില്‍ നിന്ന് പിന്മാറുന്നതായും ഇന്ത്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമ മേഖലയില്‍ കടക്കുന്നത് നിരോധിച്ചതായും പാകിസ്താന്‍ അറിയിച്ചു. സമാനമായ രീതിയില്‍ പാക് വിമാനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കം ഇന്ത്യയും ആലോചിക്കുകയാണ്.

എന്താണ് സിന്ധു നദീജല കരാർ

1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സിന്ധു നദീജല കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സിന്ധു നദിയുടെയും അതിന്റെ പോഷകനദികളായ ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ ജലവിഭജനം നിയന്ത്രിക്കുന്നത്. ഇന്ത്യയ്ക്ക് പൂർണ നിയന്ത്രണമുള്ള മൂന്ന് കിഴക്കൻ നദികളിൽ (രവി, ബിയാസ്, സത്‌ലജ്) നിന്ന് 20% ജലവും, മൂന്ന് പടിഞ്ഞാറൻ നദികളിൽ (സിന്ധു, ഝലം, ചിനാബ്) നിന്ന് 80% ജലവും ഈ കരാറിലൂടെ ഉറപ്പാക്കുന്നു. 65 വർഷത്തിനിടെ, നാല് യുദ്ധങ്ങളും അനവധി പിരിമുറുക്കങ്ങളും അതിജീവിച്ച ഈ കരാർ, ഇന്ത്യ-പാക് ബന്ധത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. എന്നാൽ, പാകിസ്താന്റെ ഭീകരവാദ പിന്തുണയും, കരാർ ചർച്ചകളോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി, ഇന്ത്യ ആദ്യമായി ഇത്തവണ കരാർ മരവിപ്പിക്കുകയാണുണ്ടായത്.

വ്യോമ അഭ്യാസം

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് തയ്യാറെടുപ്പിന്‍റെ സൂചന നൽകി ഇന്ത്യന്‍ വ്യോമ സേന വ്യോമാഭ്യാസം നടത്തി. സെന്‍ട്രൽ കമാന്‍ഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യൻ വ്യോമസേന വ്യോമാഭ്യാസം നടത്തിയത്. നേരത്തെ , ഇന്ത്യൻ നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനവും വിജയകരമായി പൂർത്തിയാക്കിയിരുന്നു.

സർവ്വ കക്ഷി യോഗം

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാർലമെന്റില്‍ നടന്ന സർവ്വ കക്ഷി യോഗത്തില്‍ കേന്ദ്ര മന്ത്രിമാരും പ്രമുഖ കക്ഷി നേതാക്കളും പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കള്‍ അറിയിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച അടിയന്തര നടപടിക്രമങ്ങള്‍ മന്ത്രിമാർ യോഗത്തില്‍ വിശദീകരിച്ചു.

ബൈസരണ്‍ താഴ്‌വര വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ ധരിപ്പിച്ചിരുന്നില്ലെന്ന് കേന്ദ്ര സർക്കാർ യോഗത്തില്‍ വ്യക്തമാക്കിയതായി ചർച്ചയില്‍ പങ്കെടുത്ത ഹാരിസ് ബീരാന്‍ എംപി അടക്കമുള്ളവർ അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ചും പ്രതിപക്ഷകക്ഷികള്‍ ചോദ്യമുന്നയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+