വാട്സ് ആപ്പില്‍ സ്വകാര്യതാ ലംഘനം; എല്ലാം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കമ്പനി
ദില്ലി: ഇന്ത്യയിലെ പ്രമുഖരുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിശദീകരണവുമായി വാട്സ് ആപ്പ്. ചില യൂസര്‍മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും വാട്സ് ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

സ്വകാര്യതാ ലംഘനം ശ്രദ്ധയിപ്പെട്ട ഉടനെ ഇക്കാര്യം പരിഹരിക്കുകയും ചെയ്തു. വാട്സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ആണ് ഇക്കാര്യം വിശദീകരിച്ചത്. ഇസ്രായേല്‍ ചാരവൃത്തി നടത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. തൊട്ടുപിറകെയാണ് ഫേസ്ബുക്കിന്റെ പ്രസ്താവന.
യൂസര്‍മാരുടെ സ്വകാര്യതയും സുരക്ഷയുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. മെയ് മാസത്തില്‍ ചില അശുഭ സൂചനകള്‍ ലഭിച്ചു. ഇക്കാര്യം ഉടന്‍ പരിഹരിക്കുകയും ചെയ്തു. ഇത് ഇന്ത്യന്‍ സര്‍ക്കാരിനെയും സമാനമായ ലക്ഷണങ്ങള്‍ കണ്ട മറ്റു രാജ്യങ്ങളിലെ സര്‍ക്കാരിനെയും അറിയിച്ചിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. ഏതൊക്കെ യൂസര്‍മാരെയാണ് ടാര്‍ജറ്റ് ചെയ്യപ്പെട്ടത് എന്ന് ആദ്യം തിരിച്ചറിഞ്ഞു. എന്‍എസ്ഒ ഗ്രൂപ്പ് എന്ന കമ്പനിയാണ് ഇതിന് പിന്നിലെന്നും കമ്പനി അറിയിച്ചു.
വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 40 കോടി പേരാണ് ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഏത് തരത്തിലുള്ള സ്വകാര്യതാ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അറിയിക്കാന്‍ വാട്സ് ആപ്പിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വാട്സ് ആപ്പ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വാട്സ് ആപ്പ് ആരോപണവുമായി രംഗത്തുവന്നത്. ലോകത്തെ സുപ്രധാന വ്യക്തികള്‍, നയതന്ത്രജ്ഞര്‍, രാഷ്ട്രീയ വിമതര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പരാതി. എന്‍എസ്ഒ ആരോപണം നിഷേധിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications