കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പില്‍ സ്വകാര്യതാ ലംഘനം; എല്ലാം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കമ്പനി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ പ്രമുഖരുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിശദീകരണവുമായി വാട്‌സ് ആപ്പ്. ചില യൂസര്‍മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും വാട്‌സ് ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Whats

സ്വകാര്യതാ ലംഘനം ശ്രദ്ധയിപ്പെട്ട ഉടനെ ഇക്കാര്യം പരിഹരിക്കുകയും ചെയ്തു. വാട്‌സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ആണ് ഇക്കാര്യം വിശദീകരിച്ചത്. ഇസ്രായേല്‍ ചാരവൃത്തി നടത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. തൊട്ടുപിറകെയാണ് ഫേസ്ബുക്കിന്റെ പ്രസ്താവന.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തുമാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

യൂസര്‍മാരുടെ സ്വകാര്യതയും സുരക്ഷയുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. മെയ് മാസത്തില്‍ ചില അശുഭ സൂചനകള്‍ ലഭിച്ചു. ഇക്കാര്യം ഉടന്‍ പരിഹരിക്കുകയും ചെയ്തു. ഇത് ഇന്ത്യന്‍ സര്‍ക്കാരിനെയും സമാനമായ ലക്ഷണങ്ങള്‍ കണ്ട മറ്റു രാജ്യങ്ങളിലെ സര്‍ക്കാരിനെയും അറിയിച്ചിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. ഏതൊക്കെ യൂസര്‍മാരെയാണ് ടാര്‍ജറ്റ് ചെയ്യപ്പെട്ടത് എന്ന് ആദ്യം തിരിച്ചറിഞ്ഞു. എന്‍എസ്ഒ ഗ്രൂപ്പ് എന്ന കമ്പനിയാണ് ഇതിന് പിന്നിലെന്നും കമ്പനി അറിയിച്ചു.

വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 40 കോടി പേരാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഏത് തരത്തിലുള്ള സ്വകാര്യതാ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അറിയിക്കാന്‍ വാട്‌സ് ആപ്പിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വാട്‌സ് ആപ്പ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വാട്‌സ് ആപ്പ് ആരോപണവുമായി രംഗത്തുവന്നത്. ലോകത്തെ സുപ്രധാന വ്യക്തികള്‍, നയതന്ത്രജ്ഞര്‍, രാഷ്ട്രീയ വിമതര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പരാതി. എന്‍എസ്ഒ ആരോപണം നിഷേധിച്ചു.

English summary
Notified Indian Authorities In May: WhatsApp On Spying Row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X