കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുംകുറ്റവാളി സൈലന്റ് സുനില്‍ ഒളിവിലെന്ന് പൊലീസ്; പിന്നാലെ ബിജെപി എംപിമാര്‍ക്കൊപ്പം പൊതുവേദിയില്‍

Google Oneindia Malayalam News

ബെംഗളൂരു: പൊലീസും ക്രൈംബ്രാഞ്ചും തിരയുന്ന കുപ്രസിദ്ധ കുറ്റവാളി സൈലന്റ് സുനിലിനൊപ്പം വേദി പങ്കിട്ട് ബി ജെ പി നേതാക്കള്‍. ബി ജെ പി എം പിമാരായ തേജസ്വി സൂര്യ, പി സി മോഹന്‍ എന്നിവരാണ് സൈലന്റ് സുനില്‍് തന്നെ സംഘടിപ്പിച്ച രക്തദാന ക്യാംപില്‍ പങ്കെടുത്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് സുനിലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്ന സിറ്റി പൊലീസ് അദ്ദേഹം ഒളിവിലാണ് എന്നായിരുന്നു പറഞ്ഞത്.

ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ അടക്കം സുരക്ഷ ഒരുക്കിയ പരിപാടിയില്‍ എം പിമാര്‍ക്കൊപ്പം സൈലന്റ് സുനില്‍ പങ്കെടുത്തത്. സുനില്‍ കൊലപാതകവും പിടിച്ചുപറിയും ഉള്‍പ്പെടെ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരുകാലത്ത് ബെംഗളൂരുവിലെ ഏറ്റവും കുപ്രസിദ്ധനായ സുനില്‍ ഇപ്പോള്‍ സ്വയം അവകാശപ്പെടുന്നത് താന്‍ സാമൂഹിക സേവനത്തിലാണ് എന്നാണ്.

1

ഞായറാഴ്ച ചാമരാജ്‌പേട്ടിലെ ബിഎസ് വെങ്കിട്ടറാം കലാഭവനില്‍ നടന്ന ക്യാമ്പില്‍ ബി ജെ പി എംപിമാര്‍ക്ക് പുറമെ ചിക്ക്‌പേട്ട് എം എല്‍ എ ഉദയ് ഗരുഡാച്ചാര്‍, ബെംഗളൂരു സൗത്ത് ബി ജെ പി പ്രസിഡന്റ് എന്‍ ആര്‍ രമേഷ് എന്നിവരും ഉണ്ടായിരുന്നു. രാഷ്ട്രോത്ഥാന ബ്ലഡ് ബാങ്കിന്റെ പിന്തുണയോടെ ഒരു സ്വകാര്യ സംഘടനയുടെ ബാനറില്‍ സൈലന്റ് സുനില്‍ തന്നെയാണ് പരിപാടി സംഘടിപ്പിച്ചത്.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

2

അതേസമയം പരിപാടിയില്‍ പങ്കെടുത്തതില്‍ തനിക്കും തേജസ്വി സൂര്യയ്ക്കും ഖേദമുണ്ട് എന്നായിരുന്നു പി സി മോഹന്‍ പിന്നീട് പറഞ്ഞത്. പാവപ്പെട്ടവരരെ സഹായിക്കാനുള്ള രക്തദാന ക്യാമ്പിലേക്ക് എന്നെ ക്ഷണിച്ചു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് അതിന്റെ സംഘാടകരുടെ പഴയ കാലം മനസിലാക്കിയത്. സംഭവത്തില്‍ ഖേദിക്കുന്നു എന്നായിരുന്നു പി സി മോഹന്‍ പറഞ്ഞത്.

തിയേറ്ററിനുള്ളില്‍ കുട്ടികള്‍ കരഞ്ഞാല്‍ ഇനി പ്രശ്‌നമാകില്ല; ബദല്‍ മാര്‍ഗമൊരുക്കി കെഎസ്എഫ്ഡിസിതിയേറ്ററിനുള്ളില്‍ കുട്ടികള്‍ കരഞ്ഞാല്‍ ഇനി പ്രശ്‌നമാകില്ല; ബദല്‍ മാര്‍ഗമൊരുക്കി കെഎസ്എഫ്ഡിസി

3

അതേസമയം സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ദിവസം മുന്‍പ് ഒളിവിലാണ് എന്ന് വിധിച്ച കുറ്റവാളി പരസ്യമായി മുന്നില്‍ വന്നിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല എന്നാണ് ഉയരുന്ന ചോദ്യം. എന്നാല്‍ പൊതുസ്ഥലത്ത് സഞ്ചരിക്കുന്നതിന് ആര്‍ക്കും നിയന്ത്രണമില്ല എന്നും സുനില്‍ ഒളിവിലാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുമായി സംസാരിച്ച് നിജസ്ഥിതി അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് പ്രതാപ് റെഡ്ഡി പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

4

അതേസമയം താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് ആലോചനയുണ്ട് എന്നാണ് ക്യാമ്പില്‍ കാവി ഷാള്‍ അണിഞ്ഞെത്തിയ സുനില്‍ പറഞ്ഞത്. അതിനിടെ സുനിലിനെതിരെ പുതിയ കേസൊന്നും നിലവിലില്ല എന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ശരണപ്പ പറഞ്ഞു. 2017ലാണ് സുനിലിനെതിരെ അവസാനമായി കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഒരു വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചെന്നും ശരണപ്പ പറയുന്നു.

5

ബിആര്‍ അംബേദ്കര്‍ ലേബറേഴ്സ് ആന്‍ഡ് ഗുഡ്സ് ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷനാണ് രക്തദാന ക്യാമ്പിന് അനുമതി തേടിയതെന്നും സുനിലല്ലെന്നും വെസ്റ്റേണ്‍ ഡിവിഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിപാടിക്ക് പൊലീസ് സുരക്ഷ ഒരുക്കിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ പല തവണ പ്രതിയായ സുനില്‍ അടുത്തിടെ തന്റെ ജീവിതം സിനിമായാക്കാനുള്ള ശ്രമം നടത്തിയിരുന്നു.

6

അതേസമയം ബി ജെ പി നേതാക്കള്‍ ക്രിമിനലിനൊപ്പം വേദി പങ്കിട്ടതിന് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ക്രിമിനലുകളെല്ലാം ബി ജെ പിയില്‍ ചേരുന്നു. നേരത്തെ ബി ജെ പിയില്‍ വെള്ളക്കോളര്‍ റൗഡികള്‍ ആയിരുന്നു, ഇപ്പോള്‍ യഥാര്‍ത്ഥ റൗഡികള്‍ ചേരുകയാണ്. ഒരുപക്ഷെ, ഭാവിയില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും ബി ജെ പിയില്‍ ചേര്‍ന്ന് തന്റെ കുറ്റങ്ങളില്‍ നിന്ന് മുക്തനായേക്കാം എന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

English summary
Notorious ciminal Silent Sunil shares a stage with karnataka BJP MP Tejaswi surya and PC Mohan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X