കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോവാവാക്സ് വാക്സിൻ: ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒക്ടോബറിൽ ആരംഭിക്കും

Google Oneindia Malayalam News

പൂനെ: കൊറോണ വൈറസ് വ്യാപനത്തിനിടെ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനവുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഒക്ടോബറിൽ ഇന്ത്യയിൽ നോവാവാക്സിനിന്റെ പരീക്ഷണം ആരംഭിക്കുമെന്നാണ് ലോകത്തിലെ മുൻനിര മരുന്ന് നിർമാണ കമ്പനികളിലൊന്നായ സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി അശ്വിനി കുമാർ ചൌബേ വെള്ളിയാഴ്ച ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ റെയില്‍വേ: ടിക്കറ്റ് നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം; നടപടികളുമായി കേന്ദ്രസര്‍ക്കാര്‍സ്വകാര്യ റെയില്‍വേ: ടിക്കറ്റ് നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം; നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

കരാർ ഒപ്പുവെച്ചു

കരാർ ഒപ്പുവെച്ചു


കൊറോണ വൈറസ് വ്യാപനത്തിനിടെ ആഗസ്റ്റിലാണ് പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സിൻ ഉൽപ്പാദനത്തിന് യുഎസ് കമ്പനിയായ നോവാവാക്സ് കരാർ ഒപ്പുവെക്കുന്നത്. കുറഞ്ഞത് ഒരു ബില്യണെങ്കിലും വാക്സിൻ ഉൽപ്പാദിപ്പിക്കാമെന്നാണ് ധാരണയിലെത്തിയിട്ടുള്ളത്. ഇന്ത്യയുൾപ്പെടെ ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള രാഷ്ട്രങ്ങൾക്ക് വേണ്ടിയാണ് വാക്സിന് അംഗീകാരം ലഭിച്ചിട്ടുള്ളത്.

ശേഷി ഉയർത്തും

ശേഷി ഉയർത്തും


കൊവിഡ് വാക്സിൻ ഉൽപ്പാദനത്തിന് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പുവെച്ചത് അനുസരിച്ച് കൊവിഡ് പ്രതിരോധ വാക്സിൻ ഉൽപ്പാദനത്തിന്റെ ശേഷി രണ്ട് ബില്യൺ ഡോസായി ഉയർത്തുകയാണെന്ന് ചൊവ്വാഴ്ചയാണ് യുഎസ് മരുന്ന് നിർമാതാക്കളായ നോവാവാക്സ് വ്യക്തമാക്കിയത്. വിപുലീകരിച്ച കരാർ പ്രകാരം സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിനിലെ ആന്റിജൻ ഘടകവും വികസിപ്പിച്ചെടുക്കും.

 ഒക്ടോബറിന്റെ പകുതിയോടെ

ഒക്ടോബറിന്റെ പകുതിയോടെ


എൻവിഎക്സ് സിഒവി2373 എന്ന നോവാവാക്സിന്റെ കോവിഡ് വാക്സിൻ ഇപ്പോൾ പരീക്ഷണത്തിന്റെ പാതിഘട്ടം പിന്നിട്ടിട്ടുണ്ട്. ആദ്യഘട്ടത്തിലെ പഠനഫലം അനുസരിച്ച് വാക്സിൻ കുത്തിവെച്ചവരിൽ കൊറോണ വൈറസിനെതിരെ ഉയർന്ന അളവിൽ ആന്റിബോഡി ഉൽപ്പാദിക്കുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിന്റെ രണ്ടാം പകുതിയോടെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിന്റെ പരീക്ഷണം ആരംഭിക്കുമെന്നും ചൌബെ ലോക്സഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞു. പൂനെയിലെ ഐസിഎംആർ നാഷണൽ എയ്ഡ്സ് റിസർച്ചിന്റെ നേതൃത്വത്തിലാണ് വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നതെന്നും ചൌബെ കൂട്ടിച്ചേർത്തു.

 പ്രതിസബദ്ധത വർധിപ്പിച്ചു

പ്രതിസബദ്ധത വർധിപ്പിച്ചു


കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ഉണ്ടാക്കിയ കരാർ ആഗോളതലത്തിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള നോവാവാക്സിന്റെ പ്രതിബന്ധത വർധിപ്പിക്കുന്നതായി നോവാവാക്സ് പ്രസിഡന്റും സിഇഒ സ്റ്റാൻസി സി എർക്ക് വ്യക്തമാക്കി. പുതിയ കരാർ ഒപ്പുവെച്ചതോടെ കൊവിഡ് വാക്സിൻ വിതരണത്തിൽ ആഗോള ശൃംഖലയുടെ ഭാഗമായെന്നും അടുത്തിടെ പ്രഹാ വാക്സിൻസുമായി ചേർന്ന് മൂന്ന് ഭൂഖണ്ഡങ്ങളിൽ മരുന്ന് നിർമാണത്തിനുള്ള ധാരണയിലെത്തിയെന്നും സിഇഒ വ്യക്തമാക്കിയിരുന്നു.

 തുടരാൻ അനുമതി

തുടരാൻ അനുമതി


സിറം ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളിയായ ഓക്സ്ഫഡ് വാക്സിന്റെ മരുന്ന് പരീക്ഷണം തുടരാനും ഡിസിജിഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകിയിരുന്നു. ബ്രിട്ടനിൽ മരുന്ന് കുത്തിവെച്ച വളണ്ടിയറിൽ അജ്ഞാത രോഗാവസ്ഥ ഉണ്ടായതോടെയാണ് ഡ്രഗ് കൺട്രോളറുടെ ഇടപെടലോടെ കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തലാക്കുന്നത്. എന്നാൽ ചൊവ്വാഴ്ചയാണ് ഡ്രഗ് കൺട്രോളർ പരീക്ഷണം തുടരാൻ അനുമതി നൽകിയത്.

English summary
Novavax COVID-19 vaccine: Minister says Serum Institute to start trial next month in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X