ജിഎസ്ടിയില്‍ ഇളവ്, എല്‍പിജി വില കൂടും? നവംബര്‍ 1 മുതല്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍

നവംബര്‍ മാസം ആരംഭിക്കുന്നതോടെ സാമ്പത്തികവും ഭരണപരവുമായ നിരവധി മാറ്റങ്ങളും പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. ചില മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍, മറ്റു ചിലത് ഉപഭോക്താക്കളും പെന്‍ഷന്‍കാരും നികുതിദായകരും അറിഞ്ഞിരിക്കേണ്ട സമയപരിധികളോ പുതിയ സംഭവവികാസങ്ങളോ ആണ്. അവ എന്തെല്ലാമാണ് എന്ന് നോക്കാം.

ഒക്ടോബര്‍ 26-ലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം, നവംബര്‍ 1 മുതല്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ചില നിയമങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. വില്‍പ്പനാനന്തര കിഴിവുകള്‍ സംബന്ധിച്ച നിയമങ്ങളിലാണ് ഇളവുകള്‍ വരുന്നത്. കൂടാതെ, ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ മൂലം പ്രതിസന്ധി നേരിടുന്ന ബിസിനസുകള്‍ക്ക് താല്‍ക്കാലിക റീഫണ്ടുകള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 2026-2027 വര്‍ഷത്തെ ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചിരുന്നത്.

November 1 Rule Changes 2026

പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ഓരോ മാസത്തിന്റെയും തുടക്കത്തില്‍ എല്‍പിജി സിലിണ്ടര്‍ വില അവലോകനം ചെയ്യാറുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റം വന്നാല്‍, അത് റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, എല്‍പിജിയെ ആശ്രയിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് ബിസിനസുകള്‍ എന്നിവയെ ബാധിച്ചേക്കാം.

സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് തടസമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നത് തുടരുന്നതിന് ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 80 വയസില്‍ താഴെയുള്ള പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ 1 മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. 80 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ തന്നെ ഇത് സമര്‍പ്പിക്കാന്‍ അനുവാദമുണ്ട്. സാധാരണയായി ഓരോ വര്‍ഷവും നവംബര്‍ 30 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി.

നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, രേഖ സമര്‍പ്പിക്കുന്നത് വരെ പെന്‍ഷന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കാം. അക്കൗണ്ടുകള്‍ ഓഡിറ്റിന് വിധേയമാക്കേണ്ട നിശ്ചിത വിഭാഗം നികുതിദായകര്‍ക്കായി, ആദായ നികുതി വകുപ്പ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക്, 2026-27 അസസ്മെന്റ് വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31-ല്‍ നിന്ന് നവംബര്‍ 21-ലേക്ക് നീട്ടിയിരിക്കുന്നു.

ഈ സമയപരിധി നീട്ടല്‍ എല്ലാ വ്യക്തികള്‍ക്കും ബാധകമല്ല. നികുതിദായകരില്‍ ഇതിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. വൈകല്യ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്ര മന്ത്രിസഭ അടുത്തിടെ ചില മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ വൈകല്യത്തിന്റെ അളവ് 80 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുന്നതും, അര്‍ഹതയ്ക്കായി നിശ്ചയിച്ചിരുന്ന കുറഞ്ഞ പ്രായപരിധി ഒഴിവാക്കുന്നതും ഉള്‍പ്പെടുന്നു.

80 വയസില്‍ താഴെയുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 375 രൂപയും, 80 വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് പ്രതിമാസം 625 രൂപയും കേന്ദ്ര സഹായമായി നല്‍കാനും ഈ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അതിനാല്‍, ഈ മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma