ഡെബിറ്റ് കാര്‍ഡുണ്ടോ.. പണം തരാന്‍ ബിഗ് ബസാര്‍ റെഡി
നവംബര്‍ 24 മുതലാണ് ഈ സംവിധാനം നിലവില്‍ വരിക
ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള നോ
ട്ട് പ്രതിസന്ധിയ്ക്ക് പരിഹാരവുമായി ബിഗ് ബസാറുകള്‍. ബിഗ് ബസാറുകള്‍, എഫ്ബിബി എന്നിവ വഴി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. എടിഎം കൗണ്ടറുകളിലേതിന് സമാനമായി 2000 രൂപവരെയാണ് ഇവിടെ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക.
ബിഗ് ബസാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തിയതായി കമ്പനി വ്യക്തമാക്കിയത്. ഡെബിറ്റ്/ എടിഎം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. നവംബര്‍ 24 മുതലാണ് ബിഗ് ബസാര്‍ സ്റ്റോറുകള്‍ വഴി ഈ സംവിധാനം നിലവില്‍ വരിക.

ബിഗ് ബസാര്‍ സ്റ്റോറുകളില്‍
രാജ്യത്തെ 115 നഗരങ്ങളിലുള്ള 258 ബിഗ് ബസാര്‍, എഫ്ബിബി സ്റ്റോറുകളിലാണ് ഉപയോക്താക്കള്‍ക്ക് നോട്ട് പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

എസ്ബിഐയുമായി സഹകരിച്ചാണ് ബിഗ് ബസാറില്‍ ഷോപ്പിംഗിനെത്തുന്നവര്‍ക്ക് പണം പിന്‍വലിക്കാന്‍ മിനി എടിഎം കൗണ്ടറുകള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 24 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

കഷ്ടപ്പാടിന് പരിഹാരം
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് ബിഗ് ബസാറില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്ന് ബിഗ് ബസാര്‍ ചെയര്‍മാന്‍ കിഷോര്‍ ബിയാനി പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍
നേരത്ത നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് എസ്ബിഐയുമായി സഹകരിച്ച് പെട്രോള്‍ പമ്പുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റീട്ടെയില്‍ ഷോപ്പായ ബിഗ്ബസാറിന്റെ നീക്കം.

നോട്ട് നിരോധനം
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിലവില്‍ വന്നതോടെ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നോട്ടുകളുടെ ദൗര്‍ലഭ്യവും കാരണമുള്ള പ്രതിസന്ധിയ്ക്ക് ഇത്തരത്തിലുള്ള പരിഹാരങ്ങളാണ് നിലവിലുള്ളത്.












Click it and Unblock the Notifications