മുസ്ലീം സ്ത്രീകൾ ഫുട്ബാൾ മത്സരം കാണരുത്; ദിയോബത്ത് മുഫ്തി അത്താർ കാസിമിയുടെ ഫത്വ, കാരണം നഗ്ന കാലുകൾ!
ദില്ലി: മുസ്ലീം യുവതികൾ ഫുട്ബോൾ മത്സരം കാണരുതെന്ന് ഫത്വ. ദിയോബത്ത് മുഫ്തി അത്താർ കാസിമിയാണ് ഫത്വ ഇറക്കിയിരിക്കുന്നത്. ഫുട്ബോൾ മത്സരം കാണുന്നതി ഹറാമാണെന്നാണ് ഇദ്ദേഹം പറയുന്നത്. പുരുഷന്മാരുടെ നഗ്ന കാലുകൾ കാണുന്നതാണ് ദിയോബത്ത് മുഫ്തി അത്താർ കാസിമിയെ പ്രകോപിപ്പിച്ചത്.
മുസ്ലീം സ്ത്രീകളുടെ അച്ചടക്കമില്ലായ്മയും ദുർവൃത്തിക്കും ഫുട്ബാൾ മത്സരം കാണുന്നത് ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ഫത്വകൾ ഇതിനു മുമ്പും ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ചെമ്മീന്‍ കഴിക്കുന്നത് അനുവദനീയമല്ലെന്ന പുതിയ നിര്‍ദ്ദശവുമായി ഹൈദരാബാദ് മതപാഠശാല രംഗത്ത് വന്നിരുന്നു.

ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ എന്ന കല്‍പിത സര്‍വകലാശാലയിലാണ് മുസ്‌ലിം കുട്ടികള്‍ ചെമ്മീന്‍ കഴിക്കുന്നതിനെതിരെ അധികൃതര്‍ ഫത്‌വ പുറപ്പെടുവിച്ചത്. ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ എന്ന കല്‍പിത സര്‍വകലാശാലയിലാണ് മുസ്‌ലിം കുട്ടികള്‍ ചെമ്മീന്‍ കഴിക്കുന്നതിനെതിരെ അധികൃതര്‍ ഫത്‌വ പുറപ്പെടുവിച്ചത്.












Click it and Unblock the Notifications