വിമാനയാത്ര ചെയ്യാന്‍ വരട്ടെ, കൈയില്‍ ആധാറുണ്ടെന്ന് ഉറപ്പുവരുത്തണം
ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നീക്കം. അതിന് വേണ്ട പദ്ധതി തയ്യാറാക്കുന്നതിന് പ്രമുഖ ഐടി കമ്പിനിയായ വിപ്രോയ്ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി.
ദില്ലി: ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നീക്കം. അതിന് വേണ്ട പദ്ധതി തയ്യാറാക്കുന്നതിന് പ്രമുഖ ഐടി കമ്പിനിയായ വിപ്രോയ്ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി. മെയ് ആദ്യവാരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിപ്രയുടെ നീക്കം.
വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കുന്ന സമയത്ത് ആധാര്‍ നമ്പറും നല്‍കണം. ആധാര്‍ മെട്രിക് സംവിധാനം യാത്രക്കാരനെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. വിമാന കമ്പിനികള്‍, എയര്‍പോര്‍ട്ട് മേധാവികള്‍ എന്നിവരുമായി കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ചെക്ക് ഇന്‍ ചെയ്യുമ്പോള്‍
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആധാര്‍ നമ്പര്‍ നല്‍കുന്ന യാത്രാക്കാരന്‍ എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം രേഖപ്പെടുത്തിയാല്‍ മതിയാകും. ഇതിനായുള്ള സാങ്കേതികവിദ്യയാണ് വിപ്രോ വികസിപ്പിക്കുന്നത്.

സമയലാഭം
യാത്രക്കാര്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്ന സമയം ഇതുവഴി ലാഭിക്കാനാകുമെന്ന് മന്ത്രാലയം കണക്ക് കൂട്ടുന്നു. നിലവില്‍ വിമാനയാത്ര നടത്തുന്നവര്‍ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖ സുരക്ഷ ഉദ്യോഗസ്ഥനെ കാണിക്കണം. ടിക്കറ്റ് ബുക്കിങിന് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഇത് ഒഴിവാക്കാനാകും.

പാന്‍കാര്‍ഡിനും
പാന്‍കാര്‍ഡിന് അപേക്ഷിക്കാനും ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പാന്‍കാര്‍ഡിന് അപേക്ഷിക്കാനും ആദായ നികുതി റിട്ടേണുകള്‍ക്കുമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

ആധാര്‍ നിര്‍ബന്ധം
കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പുറമെ മൂന്ന് ഡസനോളം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആദാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുകൂടാതെ അന്‍പതോളം സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നുണ്ട്.












Click it and Unblock the Notifications