ഹിന്ദിയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം, പുതിയ സംവിധാനത്തിന് അനുമതി!!
ഹിന്ദിയില്‍ പാസ്‌പോര്‍ട്ടിന് അപക്ഷേക്കാനുള്ള പുതിയ സംവിധാനത്തിന് വിദേശ മന്ത്രാലത്തിന്റെ അനുമതി. പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ ശുപാര്‍ശ രാഷ്ട്രപതി പ്രണപ് മുഖര്‍ജി കഴിഞ്ഞ ദിവസം അംഗീകരിച്ചതിനെ..
ദില്ലി: ഹിന്ദിയില്‍ പാസ്‌പോര്‍ട്ടിന് അപക്ഷേക്കാനുള്ള പുതിയ സംവിധാനത്തിന് വിദേശ മന്ത്രാലത്തിന്റെ അനുമതി. പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ ശുപാര്‍ശ രാഷ്ട്രപതി പ്രണപ് മുഖര്‍ജി കഴിഞ്ഞ ദിവസം അംഗീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എല്ലാ പാസ്‌പോര്‍ട്ട് ഓഫിസുകളിലും ഹിന്ദി ഫോമുകള്‍ക്കൊപ്പം ദ്വിഭാഷ ഫോമുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. ജനങ്ങള്‍ക്ക് ഹിന്ദിയിലുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ പൂരിപ്പിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.

അതേസമയം, പ്രിന്റഔട്ട് എടുത്ത ഫോം പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലോ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലോ സ്വീകരിക്കുന്നതല്ല. പാസ്‌പോര്‍ട്ട്, വിസ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹിന്ദിയില്‍ ലഭ്യമാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications