യുവാക്കൾ സർക്കാർ ജോലി അന്വേഷിച്ച് നടക്കേണ്ട, ഒരു പശുവിനെ വാങ്ങൂ, വിവാദ പ്രസ്താവനയുമായി ബിപ്ലബ്!
അഗർത്തല: വിവാദ പ്രസ്താവനയുമായി വീണ്ടും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്. ഒരു വീട്ടില്‍ ഒരു പശുവുണ്ടെങ്കില്‍ പിന്നെയെന്തിനാണ് യുവാക്കള്‍ സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ ഓടുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു ലിറ്റര്‍ പാല് വില്‍ക്കുന്നതിലൂടെ 50 രൂപ സമ്പാദിക്കാന്‍ കഴിയും. അതുവഴി ബിരുദധാരികള്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് വെറ്റിനറി ഡേയുടെ ഭാഗമായി ത്രിപുര വെറ്റിനറി കൗണ്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.
75000 രൂപ ബാങ്ക് വായ്പയും അല്‍പ്പം അധ്വാനവുമുണ്ടെങ്കില്‍ ഇവിടുത്തെ യുവാക്കള്‍ക്ക് മാസം 25000 രൂപ സമ്പാദിക്കാന്‍ കഴിയും. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി സംസ്ഥാനത്ത് വളർന്ന ഒരു സംസ്ക്കാരമാണ് ഇതിന് തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷി പോലുള്ള ജോലികൾ ചെയ്യാൻ ഇപ്പോൾ ബിരുദ്ധധാരികൾ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായതിനുശേഷം നിരവധി വിവാദ പ്രസ്താവനകൾ നടത്തിയ വ്യക്തിയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്. സംസ്ഥാനത്തെ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കായി ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പിന്നാലെ ഓടുകയാണ്. ഈ സമയത്ത് ഇവര്‍ ഒരു മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കില്‍ അഞ്ച് ലക്ഷം രൂപ വീതം ഇവരുടെ അക്കൗണ്ടില്‍ കിടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വൻ വിവാദത്തിന് വഴിവെച്ചിരുന്നു. നടിയും മോഡലുമായ ഡയന ഹൈഡനെ വിമര്‍ശിച്ചതിലൂടെയും സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് പോകേണ്ടതെന്നുമുള്ള പ്രസ്താവനകളിലൂടെയും കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ മുദ്ര യോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി അന്തസോടെ ജീവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications