അവാര്‍ഡു തിരികെ നല്കിയ എഴുത്തുകാരുടെ 'ബുദ്ധി ശുദ്ധി' യ്ക്കായി യാഗം
അലിഗഡ്: എഴുത്തുകാര്‍ക്ക് നല്ല ബുദ്ധി വരുത്താനായി യാഗം നടത്തി അഖില ഭാരതീയ ഹിന്ദു മഹാസഭ. രാജ്യത്ത് എഴുത്തുകാര്‍ക്കും സാംസ്കാരിക നായകന്മാര്ക്കുമെതിരെ നടന്നുവരുന്ന അക്രമങ്ങളില്‍ സാഹിത്യ അക്കാദമി കാണിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ തങ്ങളുടെ അവാര്‍ഡുകള്‍ തിരുച്ചേല്പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ഇതിനെതിരെ രംഗത്തു വന്നത്.
'ബുദ്ധി ശുദ്ധി' യാഗം നടത്തുന്നത് ബുദ്ധി ജീവികളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ദിവ്യശക്തിയിലൂടെ വിവേകം തിരികെ കൊണ്ടുവരാനാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെ പറഞ്ഞു. ഇതുപോലുള്ള തലതിരിഞ്ഞ പ്രവണതകള്‍ രാജ്യത്തിന് അപമാനം വരുത്തിവയ്ക്കുന്നു. ഇവര്‍ രാജ്യദ്രോഹ കുറ്റമാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര ധാബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി ഇന്നിവരുടെ വധത്തില്‍ പ്രതിഷേധിച്ചാണ് എഴുത്തുകാര്‍ തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചത്. അതിനിടയിലാണ് ദാത്രിയില്‍ മാട്ടിറച്ചി കഴിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ് ലാഖിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ഇതോടെ പ്രതിഷേധം വ്യാപകമായി. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് തീവ്ര ഹിന്ദുത്വ വാദികള്‍ കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതിനെതിരെ രാജ്യത്തു നടന്നു വരുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് എഴുത്തുകാരുടെ പ്രതിഷേധം.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!












Click it and Unblock the Notifications