കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവാര്‍ഡു തിരികെ നല്‍കിയ എഴുത്തുകാരുടെ 'ബുദ്ധി ശുദ്ധി' യ്ക്കായി യാഗം

  • By Athul
Google Oneindia Malayalam News

അലിഗഡ്: എഴുത്തുകാര്‍ക്ക് നല്ല ബുദ്ധി വരുത്താനായി യാഗം നടത്തി അഖില ഭാരതീയ ഹിന്ദു മഹാസഭ. രാജ്യത്ത് എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകന്‍മാര്‍ക്കുമെതിരെ നടന്നുവരുന്ന അക്രമങ്ങളില്‍ സാഹിത്യ അക്കാദമി കാണിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ തങ്ങളുടെ അവാര്‍ഡുകള്‍ തിരുച്ചേല്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ഇതിനെതിരെ രംഗത്തു വന്നത്.

'ബുദ്ധി ശുദ്ധി' യാഗം നടത്തുന്നത് ബുദ്ധി ജീവികളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ദിവ്യശക്തിയിലൂടെ വിവേകം തിരികെ കൊണ്ടുവരാനാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെ പറഞ്ഞു. ഇതുപോലുള്ള തലതിരിഞ്ഞ പ്രവണതകള്‍ രാജ്യത്തിന് അപമാനം വരുത്തിവയ്ക്കുന്നു. ഇവര്‍ രാജ്യദ്രോഹ കുറ്റമാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

bhuddi shuddhi

നരേന്ദ്ര ധാബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി ഇന്നിവരുടെ വധത്തില്‍ പ്രതിഷേധിച്ചാണ് എഴുത്തുകാര്‍ തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചത്. അതിനിടയിലാണ് ദാത്രിയില്‍ മാട്ടിറച്ചി കഴിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ് ലാഖിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ഇതോടെ പ്രതിഷേധം വ്യാപകമായി. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് തീവ്ര ഹിന്ദുത്വ വാദികള്‍ കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതിനെതിരെ രാജ്യത്തു നടന്നു വരുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് എഴുത്തുകാരുടെ പ്രതിഷേധം.

English summary
The Akhil Bharatiya Hindu Mahasabha on Sunday morning performed a 'Buddhi Shuddhi' (cleansing the mind) yagya, in a bid to "knock sense" into winners of the prestigious Sahitya Akademi award who have been giving back honours to protest the growing atmosphere of intolerance in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X