കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെർസൽ‌ തമിഴ് സംസ്‌കാരത്തിന്റെ ഭാഷയുടെയും ആവിഷ്‌കാരം, ഡീമോണറ്റൈസ് ചെയ്യരുത്, പിന്തുണയുമായി രാഹുല്‍

വിവാദ സംഭാഷണം വരുമ്പോള്‍ ബീപ് ശബ്ദം നല്‍കിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: വിജയ് ചിത്രമായ മെർസലിനു പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടേയും ആവിഷ്കരണമാണ് ചിത്രം. സർക്കാർ സിനിമയിൽ ഇടപെട്ട് തമിഴ് സംസ്കാരത്തെ ഡിമോണറ്റെസ് ചെയ്യരുതെന്ന് രാഹുൽ പറഞ്ഞു.

vijay

പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്... ആരാധകര്‍ക്കായി കാത്തുവച്ചിരിക്കുന്ന സമ്മാനം ഇതാ

ട്വിറ്ററിലൂടെയാണ് രാഹുൽ തന്റെ അഭിപ്രായം തുറന്നടിച്ചത്. ചിത്രത്തിൽ ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയവയ്ക്കെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

വിജയ് സിനിമയ്ക്ക് പിന്തുണയുമായി കബാലി സംവിധായകൻ; ബിജെപിയുടെ ഭീഷണിയെ ഭയപ്പെടരുതെന്ന് പാ രഞ്ജിത്ത്വിജയ് സിനിമയ്ക്ക് പിന്തുണയുമായി കബാലി സംവിധായകൻ; ബിജെപിയുടെ ഭീഷണിയെ ഭയപ്പെടരുതെന്ന് പാ രഞ്ജിത്ത്

സംഭാഷണങ്ങൾ വിവാദമാകുന്നു

സംഭാഷണങ്ങൾ വിവാദമാകുന്നു

പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷമെത്തിയ സിനിമയിലെ ചില സംഭാഷണങ്ങളാണ് വിവാദമായത്. ‘സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ലെന്നും പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ടെന്നും ചിത്രത്തില്‍ പറയുന്നുണ്ട്.

മെർസലിനു കത്രിക

മെർസലിനു കത്രിക

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിനു പൂർണ്ണ പിന്തുണ‌

ചിത്രത്തിനു പൂർണ്ണ പിന്തുണ‌

ചിത്രത്തിനെതിരെ ബിജെപി രംഗത്തെത്തിയപ്പോൾ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍, തമിഴ് താരസംഘടനയായ നടികര്‍സംഘം ജനറല്‍ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റുമായ വിശാല്‍ തുടങ്ങിയവര്‍ രംഗത്തെത്തി.

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നു

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നു

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ബി.ജെ.പി.യുടെ ശ്രമമാണിതെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഡി.എം.കെ. ഇത് ശക്തിയുക്തം എതിര്‍ക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

 ചിത്രത്തിൽ മാറ്റം വരുത്താൻ അധികാരമില്ല

ചിത്രത്തിൽ മാറ്റം വരുത്താൻ അധികാരമില്ല

സെന്‍സര്‍ ബോര്‍ഡ് അനുമതിനല്‍കിയ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് വിശാല്‍ പറഞ്ഞു. പ്രേക്ഷകരില്‍ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന്‍ കഴിയുന്നതരത്തിലുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന് വിജയ്, സംവിധായകന്‍ ആറ്റ്‌ലീ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും ചലചിത്ര താരം വിശാല്‍ കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് സിനിമകളില്‍ അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിക്കുന്നത് ചൂണ്ടിക്കാട്ടിയ വിശാല്‍ ബി.ജെ.പി.യുടെ നടപടി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ആരോപിച്ചു.

ബിജെപിയുടെ തന്ത്രം

ബിജെപിയുടെ തന്ത്രം

വിജയ് ചിത്രത്തെ പിന്തുണച്ച് ഇടതുപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിജയിയെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബി.ജെ.പി.യുടെ തന്ത്രമാണിതെന്ന് വി.സി.കെ. നേതാവ് തിരുമാവളവന്‍ ആരോപിച്ചു.

English summary
The Congress top leadership waded into the controversy surrounding the Tamil Diwali hit film "Mersal" over some of its dialogues on GST, or Goods and Services Tax. Congress Vice President Rahul Gandhi today took a swipe at Prime Minister Narendra Modi over the Tamil Nadu BJP's demand for cuts in the Vijay-starrer "Mersal", asking him not to "demon-etise Tamil pride" .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X